എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐ

മുംബൈ: എസ്ആന്റ്പി ഗ്ലോബലിന് പിന്നാലെ ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് സ്ഥിരതയുള്ള ഭാവി സാധ്യതയോടെ ബിബിബി പ്ലസ്സാക്കി ഉയര്‍ത്തിയിരിക്കയാണ് ജപ്പാന്റെ റേറ്റിംഗ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഇന്‍ക് (ആര്‍ആന്റ്‌ഐ). ശക്തമായ ആഭ്യന്തര വിപണി, സാമ്പത്തിക അച്ചടക്കം, സ്ഥിരത എന്നിവ ചൂണ്ടിക്കാട്ടിയാണിത്. ബിബിബിയായിരുന്നു നേരത്തെയുള്ള റേറ്റിംഗ്.

വിദേശ കറന്‍സി ഹ്രസ്വകാല കട റേറ്റിംഗ് എ-2 ആയി നിലനിര്‍ത്തി.ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ യുവ തൊഴില്‍ ശക്തി ഇന്ത്യയ്ക്ക് കരുത്തേകുന്നതായി റേറ്റിംഗ് ഏജന്‍സി പറഞ്ഞു. ജനസംഖ്യാ വളര്‍ച്ച, വരുമാനത്തിന്റെ സ്വാധീനം, സര്‍ക്കാരിന്റെ പൊതുനിക്ഷേപം, സാമ്പത്തിക നയം തുടങ്ങിയ ഘടകങ്ങള്‍ 6% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സഹായിക്കും.

ധനക്കമ്മിലക്ഷ്യം കൈവരിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. 2024 ല്‍ 4.8ശതമാനമായും 2025 ല്‍ 4.4 ശതമാനമായും ധനക്കമ്മി സര്‍ക്കാര്‍ പരിമിതപ്പെടുത്തി. കൂടാതെ മാര്‍ച്ച് 2025 ല്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും കടം ജിഡിപിയുടെ 80 ശതമാനമാക്കി കുറച്ചു. ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും രാജ്യത്തിന് കരുത്തുണ്ട്.

സേവനകയറ്റുമതിയും പണമയക്കലിലുള്ള മിച്ചവും കാരണം കറന്റ്അക്കൗണ്ട് കമ്മി ജിഡിപിയുടെ ഒരുശതമാനത്തില്‍ താഴെയായി. കൂടാതെ മതിയായ ഫോറെക്‌സ് കരുതല്‍ ശേഖരവും കുറഞ്ഞ ബാഹ്യ കട അനുപാതവും ബാഹ്യ അപകടസാധ്യതകളെ പരിമിതപ്പെടുത്തുന്നു.

ആഭ്യന്തര ഉപഭോഗം വളരുന്നത് യുഎസ് താരിഫിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണവും റേറ്റിംഗ് ഏജന്‍സി മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ റേറ്റിംഗ് ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ചലനാത്മകവും പ്രതിരോധശേഷിയുള്ളതുമായ പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ പ്രതിഷ്ഠിക്കപ്പെടുന്നു, സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ റിയല്‍ ജിഡിപി 6.5 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ച 7.8 ശതമാനമായി ശക്തമായി. നടപ്പ് സാമ്പത്തികവര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.5 ശതമാനമാകുമെന്നാണ് ആര്‍ബിഐ പ്രവചനം.

 ഇത് മൂന്നാം തവണയാണ് നടപ്പ് വര്‍ഷത്തില്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തപ്പെടുത്തുന്നത്്. മോണിംഗ്്‌സ്റ്റാര്‍ ഡിബിആര്‍എസ് മെയില്‍  ബിബിബി ആയും  എസ്ആന്റപി ബിബിബി മൈനസില്‍ നിന്നും ബിബിബി ആയി ഓഗസ്റ്റിലും ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി.

X
Top