നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയിലെ വിൽപ്പനാനന്തര സേവനം: മൈ ടിവിഎസുമായി കൈകോർത്ത് വിൻഫാസ്റ്റ്

ന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് കാറുകളായ വിഎഫ്6 , വിഎഫ്7 എന്നിവ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്.

ഇപ്പോഴിതാ ഓട്ടോമോട്ടീവ് സേവന ദാതാക്കളായ മൈ ടിവിഎസുമായി തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ് വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യ. ഈ സഹകരണത്തിലൂടെ, വിൻഫാസ്റ്റ് ഇലക്ട്രിക് വാഹന ഉടമകൾക്ക് മൈ ടിവിഎസിൽ നിന്ന് വിൽപ്പനാനന്തര സേവനവും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പിന്തുണയും ലഭിക്കും.

വിൽപ്പനാനന്തര സേവന ശൃംഖല ശക്തിപ്പെടുത്താനുള്ള വാഹന നിർമ്മാതാക്കളുടെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.

ഇന്ത്യയിലുടനീളമുള്ള വിൽപ്പനാനന്തര പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സാധ്യതയുള്ള സേവന ദാതാക്കളുമായി പങ്കാളിത്തത്തിൽ 120 വിപുലീകൃത സേവന വർക്ക്‌ഷോപ്പുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വിൻഫാസ്റ്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

മൈ ടിവിഎസുമായുള്ള പങ്കാളിത്തം ആ തന്ത്രത്തിന്റെ ഭാഗമാണ്. ഈ വിപുലീകൃത സേവന വർക്ക്‌ഷോപ്പുകൾ വിൻഫാസ്റ്റ് ഇവിയുടെ ഉടമകൾക്ക് വാഹന നിർമ്മാതാവിന്റെ സ്വന്തം ഡീലർഷിപ്പ്, സേവന ശൃംഖലയ്‌ക്കൊപ്പം വിൽപ്പനാനന്തര പിന്തുണയും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പിന്തുണയും വാഗ്ദാനം ചെയ്യും.

വരാനിരിക്കുന്ന വിൻഫാസ്റ്റ് ഡീലർഷിപ്പ്, സർവീസ് ശൃംഖലയ്ക്ക് പുറമേ, രാജ്യത്തുടനീളമുള്ള വിൻഫാസ്റ്റിന്റെ വിൽപ്പനാനന്തര സേവനവും ചാർജിംഗ് ശൃംഖലയും ഗണ്യമായി ശക്തിപ്പെടുത്തുക, ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കമ്പനി വളർച്ച ത്വരിതപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ അറ്റകുറ്റപ്പണികളും പിന്തുണാ സേവനങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

ഈ സഹകരണത്തിന് കീഴിൽ മൈടിവിഎസ്, വിൻഫാസ്റ്റ് ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം സമഗ്രമായ സേവന കവറേജ് ഉറപ്പാക്കും. യഥാർത്ഥ പാ‍ർട്‍സുകൾ, നൂതന ഡയഗ്നോസ്റ്റിക്, റിപ്പയർ ഉപകരണങ്ങൾ, ഉയർന്ന പരിശീലനം ലഭിച്ച സാങ്കേതിക ഉദ്യോഗസ്ഥർ തുടങ്ങിയവ ഉൾക്കൊള്ളുന്ന വർക്ക്ഷോപ്പുകൾ വഴി അസാധാരണമായ സേവന നിലവാരം നൽകുന്നതിൽ ഈ കൂട്ടുകെട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ, മികച്ച വിലനിർണ്ണയം, അസാധാരണമായ വിൽപ്പനാനന്തര സേവന നയങ്ങൾ എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളിലൂടെ മികവ് നൽകാൻ വിൻഫാസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഈ സഹകരണത്തെക്കുറിച്ച് വിൻഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാൻ ചൗ പറഞ്ഞു.

സമഗ്രമായ വിൽപ്പനാനന്തര സേവന ശൃംഖല വികസിപ്പിക്കുന്നതിനുള്ള മൈ ടിവിഎസുമായുള്ള ഈ തന്ത്രപരമായ സഹകരണം ഇന്ത്യൻ വിപണിയോടുള്ള വിൻഫാസ്റ്റിന്‍റെ ദീർഘകാല പ്രതിബദ്ധതയും ഉപഭോക്തൃ സംതൃപ്തിയോടുള്ള സമർപ്പണവും പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വിൽപ്പനാനന്തര സേവന പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെ വിൻഫാസ്റ്റിന്റെ വളർച്ച കൈവരിക്കാൻ ഈ അതുല്യമായ പങ്കാളിത്തം സഹായിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്ന് മൈടിവിഎസിന്റെ സിഇഒ നടരാജൻ ശ്രീനിവാസൻ പറഞ്ഞു.

X
Top