ഇന്ത്യാ പാക്ക് സംഘര്‍ഷത്തില്‍ വിലയേറി ബസ്മതി അരിലോകബാങ്ക് പ്രസിഡൻറ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിക്രൂഡ് വിലയിലെ ഇടിവ് ഉപഭോക്താക്കൾക്ക് ലഭിക്കില്ലചൈനയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയും

ആദിത്യ ബിർള ഗ്രൂപ്പ് ബ്രാൻഡഡ് ജ്വല്ലറി രംഗത്തേക്ക്

മുംബൈ: റീട്ടെയിൽ, ടെക്‌സ്‌റ്റൈൽസ്, സിമന്റ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യമുള്ള കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പ് ബ്രാൻഡഡ് ആഭരണങ്ങൾക്കായി ഒരു പ്രത്യേക ബിസിനസ്സ് സംരംഭം ആരംഭിക്കാൻ ഒരുങ്ങുന്നതായി രണ്ട് എക്‌സിക്യൂട്ടീവുകൾ പറഞ്ഞു.

പുതിയ സംരംഭത്തിന്റെ ഭാഗമായി ഗ്രൂപ്പ് വലിയ ഫോർമാറ്റ് എക്‌സ്‌ക്ലൂസീവ് ജ്വല്ലറി റീട്ടെയിൽ സ്റ്റോറുകൾ സ്ഥാപിക്കുമെന്നും, ഇൻ-ഹൗസ് ജ്വല്ലറി ബ്രാൻഡുകൾ അവതരിപ്പിക്കുമെന്നും, ഇടത്തരം ജ്വല്ലറികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുമെന്നും ഈ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു.

ഗ്രൂപ്പ് നിർദിഷ്ട സംരംഭത്തിനായി 4,500-5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ജ്വല്ലറി സംരംഭം പ്രവർത്തിക്കുക. ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ, ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ, ആദിത്യ ബിർള ക്യാപിറ്റൽ എന്നിവയുൾപ്പെടെ 60 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനികളുടെ ഒരു നിര തന്നെയുണ്ട് ആദിത്യ ബിർള ഗ്രൂപ്പിന്.

ജൂണിൽ, ഗ്രൂപ്പിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ ആദിത്യ ബിർള വെഞ്ചേഴ്‌സ് സിൽവർ ജ്വല്ലറി സ്റ്റാർട്ടപ്പായ ജിഐവിയുടെ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയിരുന്നു.

X
Top