
ദില്ലി: ജർമ്മൻ സ്‌പോർട്‌സ് വസ്‌ത്ര ഭീമനായ അഡിഡാസിനെതിരെ കോപ്പിയടി വിവാദം. ജനപ്രിയ മെക്സിക്കൻ ചെരുപ്പ് കമ്പനിയായ ഹുവാരാഷെയുടെ ഡിസൈൻ പകർത്തിയതിന്റെ പേരിലാണ് അഡിഡാസ് ഇപ്പോൾ വിമർശനം നേരിടുന്നത്.
മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും അഡിഡാസിനെ വിമർശിച്ചു. അനുവാദമില്ലാതെയാണ് പുതിയ ഷൂവിനായി ഹുവാരാഷെയുടെ ലെതർ ഡിസൈൻ അഡിഡാസ് പകർത്തിയതെനനാണ് ആരോപണം. അഡിഡാസ് അടുത്തിടെ സ്ലിപ്പ്-ഓൺ ഷൂ പുറത്തിറക്കയിരുന്നു. ഇതിനെചൊല്ലിയാണ് വിവാദം കത്തുന്നത്.
ഒക്സാക്ക സ്ലിപ്പ്-ഓൺ ഷൂവിന്റെ ഡിസൈനർ വില്ലി ചാവാരിയയും അഡിഡാസും ഒടുവിൽ ക്ഷമാപണം നടത്തിയതായാണ് റിപ്പോർട്ട്. “വില്ല ഹിഡാൽഗോ യാലാലാഗിന്റെ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഒക്സാക്കയിൽ നിന്നുള്ള രൂപകൽപ്പനയിൽ നിന്നാണ് ‘ഒക്സാക്ക സ്ലിപ്പ്-ഓൺ’ ഷൂ നിർമ്മിച്ചതെന്ന് അഡിഡാസ് പ്രസ്താവനയിൽ പറഞ്ഞു.
“ഞങ്ങൾ പരസ്യമായി ക്ഷമാപണം നടത്തുകയും യാലാലാഗുമായി സഹകരിച്ച് അവരുടെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുന്ന രീതിയിൽ സഹകരിക്കുമെന്നും അഡിഡാസ് പറഞ്ഞു.
കഴിഞ്ഞ മാസം, ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡയും കോപ്പയടി വിവാദത്തിൽപെട്ടിരുന്നു. പ്രാഡയുടെ വെബ്‌സൈറ്റിൽ ഇന്ത്യൻ കോലാപുരി അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ചെരുപ്പകൾ നെറ്റിസൺസ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ കുടുക്കിലായത്.
മിലാൻ ഫാഷൻ വീക്കിൽ പ്രാഡയുടെ 2026 ലെ സ്പ്രിംഗ്/സമ്മർ കളക്ഷനിൽ ടി-സ്ട്രാപ്പ് ലെതർ ചോരുപ്പുകൾ അവതരിപ്പിച്ചപ്പോഴാണ് പ്രാഡയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. ഇന്ത്യൻ കോലാപുരികളുമായുള്ള സാമ്യം വളരെയധികമായിരുന്നു.
എന്നാൽ കോലാപുരിയെ പ്രാഡ എവിടെയും പരാമർശിക്കുകയും ചെയ്തിരുന്നില്ല. ഇത് വിവാദത്തിന് തിരികൊളുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കരകൗശല വിദഗ്ധരാണ് കോലാപുരി ചെരിപ്പുകൾ നിർമ്മിക്കുന്നത്.
ജിഐ ടാഗ് ലഭിച്ച ഈ ഉത്പന്നം ഇന്ത്യയുടെ അഭിമാനമാണ്. പിന്നീട്. ഇതിൽ കോലാപുരിയുടെ പ്രചോദനെ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് പ്രാഡയുടെ സംഘം ഇന്ത്യയിലെത്തിയുന്നു.