ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് എഡിബി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം നിരക്കില്‍ വളരുമെന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി). നേരത്തെ കണക്കാക്കിയ 6.7 ശതമാനത്തില്‍ നിന്നും നേരിയ കുറവാണിത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം തുടരുമെന്നും എഡിബി അവരുടെ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

ഏറ്റവും പുതിയ ഔട്ട്ലുക്കില്‍, ബാങ്ക് 2027 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാസാധ്യതകളും കുറച്ചിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക് 6.7 ശതമാനമാണ്. നേരത്തെയിത് 6.8 ശതമാനമായിരുന്നു.

മനില ആസ്ഥാനമായ ബാങ്കിന്റെ കാഴ്ചപ്പാടില്‍ സേവന, കാര്‍ഷിക മേഖലകളാണ് വളര്‍ച്ച ത്വരിതപ്പെടുത്തുക. ജൂലൈ 21 ന് പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിള ഉല്‍പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനവും മണ്‍സൂണ്‍ സാധാരണയേക്കാള്‍ 6 ശതമാനവും കൂടുതലാണ്.

അരിയുടെയും ധാന്യങ്ങളുടെയും ഉല്‍പാദനം ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നു. ഇത് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സഹായിക്കും. ഏപ്രിലിലെ 4.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ സ്ഥിരത കൈവരിക്കുമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. രാജ്യത്തെ പണപ്പെരുപ്പം ജൂണില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

ഭക്ഷ്യ പണപ്പെരുപ്പം ആറ് വര്‍ഷത്തിനിടെ ആദ്യമായി നെഗറ്റീവ് ടെറിട്ടറിയിലേക്ക് വീണു. 2027 സാമ്പത്തിക വര്‍ഷത്തില്‍, പണപ്പെരുപ്പം ആര്‍ബിഐയുടെ മധ്യനിരക്കായ 4 ശതമാനത്തില്‍ സ്ഥിരത കൈവരിക്കും.

സര്‍ക്കാര്‍ ധനസ്ഥിതിയില്‍ ബാങ്കിന് ശുഭാപ്തിവിശ്വാസമാണുള്ളത്. “കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുന്നു, റിസര്‍വ് ബാങ്കില്‍ നിന്ന് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭവിഹിതം ലഭിക്കുന്നുണ്ട്. കൂടാതെ ധനക്കമ്മി ലക്ഷ്യംകൈവരിക്കാനൊരുങ്ങുന്നു,” റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ആര്‍ബിഐ നിരക്ക് കുറയ്ക്കുന്നത് വരും വര്‍ഷത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.

X
Top