ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

റെക്കോര്‍ഡ് ഉയരത്തില്‍ അദാനി ടോട്ടല്‍ ഗ്യാസ്

മുംബൈ: റെക്കോര്‍ഡ് ഉയരമായ 3471 രൂപ രേഖപ്പെടുത്തിയിരിക്കയാണ് പ്രമുഖ അദാനി ഗ്രൂപ്പ് ഓഹരിയായ അദാനി ടോട്ടല്‍ ഗ്യാസ്. ഇതോടെ, പ്രതിമാസ കണക്കില്‍ വിപണിയെ വെല്ലുന്ന പ്രകടനം കാഴ്ചവക്കാന്‍ ഓഹരിയ്ക്കായി. സെന്‍സെക്‌സ് 8 ശതമാനം മാത്രം പ്രതിമാസ ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസിന്റെ നേട്ടം 35 ശതമാനമാണ്.

മികച്ച ജൂണ്‍ പാദഫലങ്ങളാണ് ഓഹരിയെ നേട്ടത്തിന്റെ നെറുകയിലെത്തിച്ചത്. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 138 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പ്രവര്‍ത്തനവരുമാനം ഇരട്ടിയാക്കിയ കമ്പനി ഇബിറ്റയിലും ഉയര്‍ച്ച നേടി.

1100 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ പ്രവര്‍ത്തന വരുമാനം ഇബിറ്റ 6 ശതമാനം വളര്‍ന്ന് 228 കോടി രൂപയായി. അദാനി ഗ്രൂപ്പും ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജിയും ചേര്‍ന്നുള്ള സംയുക്ത സംരഭമാണ് അദാനി ടോട്ടല്‍ ക്യാസ്. സിഎന്‍ജി വില്‍പന കമ്പനി കഴിഞ്ഞ പാദത്തില്‍ 109 മില്ല്യണ്‍ ക്യുബിക്ക് മീറ്ററുകളാക്കി വര്‍ധിപ്പിച്ചിരുന്നു.

മുന്‍ പാദത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധനവാണിത്. പാചക വാതക വിതരണം 3 ശതമാനം വര്‍ധിപ്പിക്കാനും കമ്പനിയ്ക്കായി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 273 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് അദാനി ടോട്ടല്‍ ഗ്യാസിന്റേത്. 2022 ല്‍ മാത്രം 96 ശതമാനം ഉയര്‍ച്ച നേടാന്‍ ഓഹരിയ്ക്കായി.

X
Top