റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

സഹാറയുടെ മുഴുവന്‍ ആസ്തികളും ഏറ്റെടുക്കാന്‍ അദാനി

മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വമ്പന്‍ ഇടപെടലിനൊരുങ്ങി അദാനി ഗ്രൂപ്പ്. 88 ഓളം ആസ്തികള്‍ അദാനി പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി സഹാറ ഇന്ത്യ കൊമേഴ്സ്യല്‍ കോര്‍പ്പറേഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

സഹാറ ഇന്ത്യ നിക്ഷേപകരെ സംബന്ധിച്ച് ഈ നീക്കം ഒരു ജാക്ക്‌പോട്ടായിരിക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രസ്തുത ഇടിപാടിന് ഏകദേശം ഒരു ലക്ഷം കോടി രൂപ മൂല്യം വരുമെന്നാണു സൂചന. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഒന്നായി ഇതു മാറിയേക്കാം.

ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിനെ ഇടപാട് വിവരം അറിയിച്ചത് സഹാറ ഗ്രൂപ്പ് അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ്. ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികളും തമ്മിലുള്ള ഒരു ടേം ഷീറ്റ് ഇതിനകം ഒപ്പുവെച്ച് മുദ്രയിട്ട കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനി കരാര്‍ മുന്നോട്ടുപോകുന്നതിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.

സാമ്പത്തിക വെല്ലുവിളിയെ തുടര്‍ന്ന് താളം തെറ്റിയ സഹാറ ഇന്ത്യയെ സംബന്ധിച്ച് അദാനിയുടെ കടുന്നവരവ് ഒരു ലൈഫ്‌ലൈന്‍ ആണ്. സഹാറ നിക്ഷേപകര്‍ക്ക് ഈ വരവ് ഒരു ലോട്ടറിയായേക്കും. ഇടപാടില്‍ നിന്നുള്ള വരുമാനം സഹാറ ഗ്രൂപ്പിന്റെ കുടിശിക തീര്‍ക്കാന്‍ പര്യാപ്തമാണെന്നും സിബല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ള അദാനിയുടെ വ്യക്തമായ നിലപാട് വ്യക്തമാക്കുന്നതാണ് പ്രസ്തുത നീക്കം. സഹാറയുടെ എല്ലാ സ്വത്തുക്കളും ഒരുമിച്ച് വാങ്ങാന്‍ അദാനി ഗ്രൂപ്പ് തയ്യാറാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ടേം ഷീറ്റ് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, സഹാറയുടെ 88 സ്വത്തുക്കള്‍ക്കായി അദാനി ഗ്രൂപ്പ് എത്ര തുക വാഗ്ദാനം ചെയ്യുന്നുവെന്ന കാര്യം തനിക്ക് അറിവില്ലെന്നും റോഹത്ഗി കോടതിയെ അറിയിച്ചു.

ഇടപാടിന്റെ മൂല്യമോ, വ്യവസ്ഥകളോ സംബന്ധിച്ച് ഇതുവരെ യാതൊരു ഔദ്യോഗിക സ്ഥിരീകരണങ്ങളുമില്ല. അതേസമയം അദാനി- സഹാറ ഡീലിന് ഒരു ലക്ഷം കോടി രൂപയില്‍ അധികം മൂല്യം വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

X
Top