ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

1,072 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി അദാനി പോർട്ട്സ്

മുംബൈ: അദാനി പോർട്ട്‌സിന്റെ ആദ്യ പാദത്തിലെ ഏകീകൃത അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 1,072 കോടി രൂപയായി കുറഞ്ഞു. സമാനമായി കമ്പനിയുടെ ഏകീകൃത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 4,671.19 കോടി രൂപയിൽ നിന്ന് 4,637.95 കോടി രൂപയായി കുറഞ്ഞു.

സ്പെഷ്യൽ ഇക്കണോമിക് സോൺ ബിസിനസ് വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 725 കോടി രൂപയുടെ ഇടിവുണ്ടായതാണ് ഈ നേർത്ത വരുമാനത്തിന് കാരണമെന്ന് അദാനി പോർട്ട്സ് പറഞ്ഞു. ഈ ഇടിവ് തങ്ങൾ പ്രതീക്ഷിച്ചതാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

അതേസമയം ഈ പാദത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 63.82 ശതമാനത്തിൽ നിന്ന് 65.25 ശതമാനമായി ഉയർന്നപ്പോൾ, അതിന്റെ ഇബിഐടിഡിഎ 11 ശതമാനം വാർഷിക വളർച്ച നേടി 3,005 കോടി രൂപയായി. കൂടാതെ അദാനി ഗ്രൂപ്പ് കമ്പനി ഈ കാലയളവിൽ തങ്ങളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ചരക്ക് കൈകാര്യം രേഖപ്പെടുത്തി, ഇത് 8 ശതമാനം വർധിച്ച്‌ 91 എംഎംടിയായി.

കഴിഞ്ഞ ഒന്നാം പാദം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ പാദമായിരുന്നെനും, റെക്കോർഡ് കാർഗോ വോളിയവും എക്കാലത്തെയും ഉയർന്ന ത്രൈമാസിക ഇബിഐടിഡിഎയും ഈ കാലയളവിൽ കൈവരിച്ചതായും അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ കരൺ അദാനി പറഞ്ഞു. 8% വാർഷിക വളർച്ചയുടെ പിൻബലത്തിൽ പോർട്ട് ബിസിനസ്സ് ഇബിഐടിഡിഎയിൽ 18% കുതിപ്പ് നടത്തി. ഇബിഐടിഡിഎയിൽ 56% വർദ്ധനവോടെ ലോജിസ്റ്റിക് ബിസിനസ്സും ശക്തമായ വളർച്ച നേടി.

X
Top