ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇസ്രായേലി തുറമുഖത്തിന്റെ ഏറ്റെടുക്കൽ പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്

സ്രായേലിലെ ഹൈഫ തുറമുഖം (Haifa Port) ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന്റെ (Adani Group) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. 1.15 ബില്യണ്‍ ഡോളറിന്റേതാണ് (4 billion shekels) ഇടപാട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തുറമുഖത്തിന്റെ വില്‍പ്പന ഇസ്രായേല്‍ പ്രഖ്യാപിച്ചത്.

ചരക്ക് നീക്കം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി സ്വാകാര്യ മേഖലയ്ക്ക് തുറമുഖങ്ങള്‍ കൈമാറുകയും പുതിയവ നിര്‍മിക്കുകയുമാണ് ഇസ്രായേല്‍.

രാജ്യത്തെ ചരക്ക് ഗതാഗതത്തിന്റെ 99 ശതമാനവും സമുദ്രമാര്‍ഗമാണ് നടക്കുന്നത്. ചൈനീസ് കമ്പനിയായ ഷാന്‍ഹായി ഇന്റര്‍നാഷണല്‍ പോര്‍ട്ട് ഗ്രൂപ്പിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ഹൈഫ ഉള്‍ക്കടലില്‍ ഒരു തുറമുഖം ആരംഭിച്ചിരുന്നു.

പ്രാദേശിക ട്രേഡ് ഹബ്ബ് എന്ന നിലയില്‍ മേഖലയുടെ വളര്‍ച്ച അദാനി ഗ്രൂപ്പിനും ഗുണം ചെയ്യും. ഇസ്രായേലിലെ Gadot ഗ്രൂപ്പുമായി ചേര്‍ന്നാണ് തുറമുഖ നടത്തിപ്പ് അദാനി ഏറ്റെടുത്തത്.

സംയുക്ത സംരംഭത്തില്‍ അദാനിയുടെ വിഹിതം 70 ശതമാനം ഓഹരികളാണ്. 2054വരെയാണ് തുറമുഖത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിക്കുക.

നിലവില്‍ നേരിയ ഇടിവോടെ 795 രൂപയിലാണ് അദാനി പോര്‍ട്ട് ഓഹരികളുടെ വ്യാപാരം.

X
Top