നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിസ്റ്റ് ചെയ്‌തേക്കും

മുംബൈ: ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിനെ വേർപെടുത്തി ലിസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്.

എട്ട് എയർപോർട്ടുകളിലായി ഗതാഗതവും ചരക്കു നീക്കവും നടത്തി വരുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് അദാനി എന്റർപ്രൈസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ്.

2025ന്റെ അവസാനമോ 2026 ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്. നവി മുംബയ് എയർപോർട്ടിന്റെ ആദ്യഘട്ട പ്രവർത്തനം 2024 ഡിസംബറിൽ ആരംഭിച്ച് 2032ൽ പൂർണ പ്രവർത്തന സജ്ജമാക്കുമെന്നും റിപ്പോർട്ടുണ്ട്.

അദാനി എന്റർപ്രൈസസിൽ നിന്ന് ഹൈഡ്രജൻ, എയർപോർട്‌, ഡേറ്റ സെന്റർ ബിസിനസുകൾ വേർപെടുത്തുമെന്ന് സൂചന ഉണ്ടായിരുന്നു.

2024, 2025 സാമ്പത്തിക വർഷങ്ങളിൽ എയർപോർട്ട് ബിസിനസിൽ ഏകദേശം 9,000 കോടി രൂപ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

കഴിഞ്ഞ സാമ്പത്തിക വർഷം അദാനി ഗ്രൂപ്പ് എയർപോർട്ടുകൾ 7.5 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തു. മുൻ വർഷത്തേക്കാൾ ഇരട്ടിയാണിത്.

ലിസ്റ്റിംഗ് നടന്നാൽ അദാനി ഗ്രൂപ്പിൽ നിന്ന് ഓഹരി വിപണിയിലേക്കെത്തുന്ന പതിനൊന്നാമത്തെ കമ്പനിയാകുമിത്.

2022-23 സാമ്പത്തിക വർഷത്തിൽ അദാനി എന്റർപ്രൈസസിന്റെ ലാഭം 722.78 കോടി രൂപയാണ്.

X
Top