ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

213 മില്യണ്‍ ഡോളര്‍ വായ്പയെടുത്ത് അദാനി എന്റര്‍പ്രൈസസ് ഭാഗമായ സംയുക്ത സംരഭം

മുംബൈ: അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നും 213 മില്യണ്‍ ഡോളര്‍ വായ്പ എടുത്തിരിക്കയാണ് അദാനികോണെക്‌സ്. നിര്‍മ്മാണത്തിലിരിക്കുന്ന ഡാറ്റാ സെന്റര്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടിയാണിത്. ഐ എന്‍ വി ബാങ്ക്, മിസുഹോ ബാങ്ക്, എം യു എഫ് ജി ബാങ്ക്, നാറ്റിക്‌സിസ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ എന്നിവയാണ് വായ്പ നല്‍കിയത്.

എഇഎല്ലും (അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്)
എഡ്ജ്‌കോണെക്‌സും തമ്മിലുള്ള സംയുക്ത സംരഭമാണ് അദാനി കോണെക്‌സ്. 67 മെഗാവാട്ടിന്റെ മൊത്തം ശേഷിയുള്ള രണ്ട് ഡാറ്റാ സെന്ററുകളാണ് കമ്പനി തുടങ്ങുന്നത്. ചെന്നൈയിലും നോയിഡയിലുമായാണ് ഇവ.

ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ വിപ്ലവം സൃഷ്ടിക്കുന്ന സംരഭമാണ് ഡാറ്റ സെന്ററെന്ന് അദാനി കോണെക്‌സ് സിഇഒ ജയകുമാര്‍ പറഞ്ഞു. അതേസമയം മറ്റൊരു സംഭവ വികാസത്തില്‍, യുഎസ് അധികൃതര്‍, നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വെള്ളിയാഴ്ച കൂപ്പുകുത്തി. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ യുഎസ് അറ്റോര്‍ണി ഓഫീസ്, അദാനി ഗ്രൂപ്പില്‍ വലിയ ഹോള്‍ഡിംഗുകളുള്ള നിക്ഷേപകര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും (എസ്ഇസി) സമാനമായ അന്വേഷണം നടത്തുന്നുണ്ട്.

X
Top