അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആശിര്‍വാദ് ഫിനാന്‍സ് ഐപിഒ മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് (Asirvad Microfinance) പ്രാരംഭ ഓഹരി വില്പ്പന (ഐ.പി.ഒ/ipo) തല്‍ക്കാലം മാറ്റിവച്ചേക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം അവസാനത്തോടെ ഐ.പി.ഒ നടത്താനായിരുന്നു ആശിര്‍വാദിന്റെ പ്രമോട്ടര്‍ കമ്പനിയായ മണപ്പുറം ഫിനാന്‍സ് തീരുമാനിച്ചിരുന്നതെങ്കിലും വിപണി കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ പദ്ധതിയില്‍ നിന്ന് ഇപ്പോള്‍ പിന്മാറുന്നതായാണ് സൂചന.

ആശീര്‍വാദ് ഫിനാന്‍സില്‍ 95 ശതമാനം ഓഹരി വിഹിതവും മണപ്പുറം ഫിനാന്‍സിനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുന്‍പ് വരെ സ്ഥാപക നിക്ഷേപകര്‍ക്കിടയില്‍ ഐ.പി.ഒ പ്രചാരണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത് താത്കാലികമായി നിറുത്തിയിരിക്കുകയാണ്.

ഐ.പി.ഒ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞ് ധനം ഓണ്‍ലൈന്‍ മണപ്പുറം ഫിനാന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല.

മൈക്രോഫിനാന്‍സ് മേഖലയിലെ പ്രശ്‌നങ്ങള്‍ ആശിര്‍വാദ് ഫിനാന്‍സിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കമ്പനിയുടെ വാല്വേഷന്‍ പ്രതീക്ഷകളില്‍ ഇത് മങ്ങലേല്‍പ്പിച്ചേക്കാം.

കാരണം നിലവിലെ അവസ്ഥയില്‍ വിപണി എത്രത്തോളം പണം മുടക്കാന്‍ തയാറാകുമെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഐ.പി.ഒയില്‍ നിന്ന് തത്കാലം വിട്ടു നില്‍ക്കാനാണ് പ്രമോട്ടര്‍ കമ്പനിയുടെ ഉദ്ദേശമെന്നാണ് അറിയുന്നത്.

X
Top