ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ആധാർ: മൂഡീസ് റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. സ്വകാര്യത, സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.

ഇവ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആധാർ ബയോമെട്രിക് (വിരലടയാളം) ഓതന്റിക്കേഷൻ പരാജയപ്പെടുന്നത് തൊഴിലാളികൾക്ക് അവരുടെ സേവനങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൊഴിലുറപ്പ് തൊഴിലാളികളെയാണ് പരോക്ഷമായി പരാമർശിച്ചിരിക്കുന്നതെങ്കിലും വാദം തെറ്റാണെന്ന് മന്ത്രാലയം മറുപടിയിൽ പറയുന്നു. വേതനം സ്വീകരിക്കുന്നതിനോ ആധാർ സീഡിങ്ങിനോ വിരലടയാളം വയ്ക്കേണ്ടതില്ല.

ഏതെങ്കിലും സാഹചര്യത്തിൽ വിരലടയാളം പരാജയപ്പെട്ടാൽ കണ്ണ് സ്കാൻ ചെയ്തോ ഫോണിലെത്തുന്ന ഒടിപി വഴിയോ ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ആധാർ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അസ്ഥാനത്താണ്.

ഇതുവരെ ആധാർ വിവരശേഖരത്തിൽ നിന്ന് ചോർച്ചയുണ്ടായിട്ടില്ലെന്നും ഐടി മന്ത്രാലയം അറിയിച്ചു.

X
Top