ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ആധാർ ബന്ധിപ്പിക്കൽ നടപടികൾ 30നുള്ളിൽ പൂർത്തിയാക്കണം

തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ആധാർ സീഡിംഗ്, ഇ-കെ.വൈ.സി, ഭൂരേഖകൾ എന്നിവ ഈ മാസം 30നുള്ളിൽ കൃത്യമായി അപ്‌ലോഡ് ചെയ്യണം. ഇതിനായി ഈ മാസം നടക്കുന്ന കാന്പയിനുകളിൽ കർഷകർ തങ്ങളുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളുമായി ബന്ധപ്പെടണം.

ഈ മാസം 30നുള്ളിൽ ആധാർ സീഗിംഡ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കാത്തവർക്ക് പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ അനർഹരാകുന്നവർ ഇതുവരെ കൈപ്പറ്റിയ തുക തിരികെ അടയ്ക്കേണ്ടിയും വരുമെന്നും കൃഷിവകുപ്പ് വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുകയും ആധാർ കാർഡും ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി കൃഷിഭവൻ നിർദേശിക്കുന്ന പോസ്റ്റ് ഓഫീസിലെത്തി സേവിംഗ് ബാങ്ക് അക്കൗണ്ട ുകൾ ആരംഭിക്കാവുന്നതാണ്.

പിഎം കിസാൻ പദ്ധതിയിൽ പുതുതായി അംഗങ്ങൾ ആകുന്നതിന് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ആധാർ കാർഡ്, 2018-19 കാലയളവിൽ കരമടച്ച അതേ ഭൂമിയുടെ നിവിലെ കരമടച്ച രസീതുംകൂടി കൈയ്യിൽ കരുതുക. തുടർന്ന് www.pmkisan. gov.im എന്ന പോർട്ടൽ വഴി ഓണ്‍ലൈൻ ആയി അപേക്ഷിക്കാം.

2018ലാണ് പിഎം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്നു ഗഡുക്കളായി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 14 ഗഡുക്കളാണ് വിതരണം ചെയ്തത്.

കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 18001801551 ൽ ബന്ധപ്പെടുക.

X
Top