ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഇൻഷ്വറൻസ് പോളിസികളുടെ ജാമ്യത്തിലെ വായ്പകളിൽ കുതിപ്പ്

കൊച്ചി: ഐ.സി.ഐ.സി.ഐ പ്രൂഡെൻഷ്യല്‍ ലൈഫ് പരമ്പരാഗത പോളിസികളുടെ ഈടില്‍ നടപ്പു സാമ്പത്തിക വർഷത്തില്‍ 900 കോടി രൂപയിലേറെ വായ്പ നല്‍കി.

ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാൻ പണം ലഭ്യമാക്കാനാണ് പോളിസികളിനുമേലുള്ള ഈ വായ്പകള്‍ വഴി ലക്ഷ്യമിടുന്നത്.

ഇങ്ങനെ നല്‍കിയ വായ്പകളില്‍ 98 ശതമാനവും 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു. സാമ്പത്തിക അത്യാവശ്യങ്ങള്‍ നേരിടുന്ന വേളയില്‍ ദീർഘകാല സമ്പാദ്യത്തിന്റെ നേട്ടവും ഇൻഷ്വറൻസ് പരിരക്ഷയും തുടരാനുള്ള അവസരമാണ് ഈ വായ്പകള്‍.

ബാങ്കിംഗ്-ധനകാര്യ സേവന മേഖലയില്‍ ലഭ്യമായതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കിലാണ് ഇവിടെ വായ്പകള്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ കമ്പനി 42,700 ഉപഭോക്താക്കള്‍ക്കാണ് വായ്പകള്‍ നല്‍കിയത്.

ലൈഫ് ഇൻഷ്വറൻസ് ദീർഘകാല പദ്ധതിയാണെന്നും ഇതിനിടെ ഉപഭോക്താക്കള്‍ക്ക് പണം ആവശ്യമായി വരുമെന്ന് അറിയാമെന്നും ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യല്‍ ലൈഫ് ഇൻഷ്വറൻസ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ അമിഷ് ബാങ്കർ പറഞ്ഞു.

X
Top