ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജനുവരിയില്‍ നിരോധിച്ചത് 99 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍

രാജ്യത്ത് ഈ വര്‍ഷം ജനുവരിയില്‍ 99 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. ആപ്പ് മുഖേനെയുള്ള തട്ടിപ്പുകള്‍ തടയാനും വിശ്വാസ്യത നിലനിര്‍ത്താനുമായാണ് നടപടി സ്വീകരിച്ചതെന്ന് വാട്‌സ് ആപ്പ് അറിയിച്ചു. 99,67,000 അക്കൗണ്ടുകളാണ് നിരോധിച്ചത്.

അതില്‍ 13,27,000 അക്കൗണ്ടുകള്‍ യൂസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി തന്നെ നിരോധിച്ചു. അക്കൗണ്ട് ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

മൂന്നുഘട്ടങ്ങളായിട്ടാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. സംശയകരമായി തോന്നുന്ന അക്കൗണ്ടുകള്‍ ആരംഭിക്കുന്ന സമയത്തുതന്നെ ഫ്‌ളാഗ്-ബ്ലോക്ക് ചെയ്യും.

വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് സിസ്റ്റം അക്കൗണ്ടിന്റെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുമിച്ച് ഒരുപാട് മെസേജുകള്‍ അയയ്ക്കുക, തട്ടിപ്പില്‍ പങ്കാളിയാവുക, തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അക്കൗണ്ട് നിരോധനത്തിലേക്ക് നയിക്കും. നിയമലംഘന പ്രവര്‍ത്തനങ്ങള്‍ കണ്ടാലും നടപടിയെടുക്കും.

പരാതികളുടെ അടിസ്ഥാനത്തിലും നടപടിയുണ്ടാകും. ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിയമലംഘനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളും നിരോധിക്കും.

അക്കൗണ്ടില്‍ നിന്ന് അസ്വാഭാവികമായ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മാത്രമേ അക്കൗണ്ട് നിരോധിക്കുകയുള്ളൂവെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.

X
Top