
ന്യൂഡല്‍ഹി: സര്‍ക്കാരും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയും (ഐബിബിഐ) ശ്രമങ്ങള്‍ നടത്തിയിട്ടും, കോര്‍പ്പറേറ്റ് പാപ്പരത്ത കേസുകള്‍ നിര്‍ബന്ധിത 270 ദിവസ സമയ പരിധി ലംഘിക്കുന്നു. പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശരാശരി 521 ദിവസമെടുക്കുകയാണെന്ന് ഐബിബീഐ ഡാറ്റ വ്യക്തമാക്കി. ജൂണ്‍ അവസാനം ഐബിബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 65% കേസുകള്‍ 270 ദിവസത്തിലധികം നീണ്ടുപോകുന്നുണ്ട്.
ഒരു വര്‍ഷം മുമ്പ് ഇത് 61 ശതമാനവും 2021 ജൂണ്‍ അവസാനത്തോടെ 75 ശതമാനവുമായിരുന്നു. അതേസമയം
പ്രക്രിയകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോഡിന്റെ മൊത്തത്തിലുള്ള ഫലം മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഐബിബിഐ പറഞ്ഞു. കേസുകള്‍ ഒന്നിലധികം ഫോറങ്ങളിലേക്ക് പോകുകയും നിരവധി എതിര്‍പ്പുകള്‍ ഉന്നയിക്കപ്പെടുകയും ചെയ്യുന്നതിനാലാണ് കാലതാമസം.
നിശ്ചിത സമയപരിധിയും തീര്‍പ്പാക്കുന്ന രീതിയും അടിസ്ഥാനമാക്കി കേസുകള്‍ കോടതികള്‍ തരംതിരിക്കണം. കൂടാതെ വ്യതിചലനം കര്‍ശനമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകണം, വിദഗ്ധര്‍ പറയുന്നു.