നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

നിഫ്റ്റി 500 കമ്പനികളില്‍ 60 ശതമാനവും ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലെന്ന് അനലിസ്റ്റുകള്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായി മുന്നേറുമ്പോള്‍ അനലിസ്റ്റുകള്‍ ഉയര്‍ന്ന വാല്വേഷനില്‍ ആശങ്കാകുലരാണ്. നിഫ്റ്റി500 കമ്പനികളിലെ 60 ശതമാനവും അടുത്തവര്‍ഷത്തെ വരുമാന പ്രതീക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വിലയിലാണുള്ളത്. മൊത്തം സൂചിക വരും വര്‍ഷ വരുമാന പ്രതീക്ഷയുടെ 22 മടങ്ങ് വിലമതിക്കുന്നു.

ഇത് ദീര്‍ഘകാല ശരാശരിയായ ഏകദേശം 19.6 മടങ്ങിനേക്കാള്‍ കൂടുതലാണ്. ഇതുവരെ യഥാര്‍ത്ഥ്യമാകാത്ത വരുമാന വളര്‍ച്ച കണക്കിലെടുത്താണ് നിക്ഷേപകര്‍ ഓഹരികള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ തയ്യാറാകുന്നത്.

വിലകൂടിയ ഓഹരികളില്‍ പതഞ്ജലി ഫുഡ്‌സിന്റെ പി/ഇ അനുപാതം 120.74. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, അതിന്റെ ശരാശരി പി/ഇ 19 മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഓഹരി പതിവിലും വളരെ ചെലവേറിയതാണ്. ദേവയാനി ഇന്റര്‍നാഷണലിന്റെ പിഇ, ദീര്‍ഘകാല ശരാശരിയായ 109 നെ അപേക്ഷിച്ച് 192 ആയപ്പോള്‍ എറ്റേണലിന്റേത് ശരാശരി 122 ഉം നിലവിലെ പിഇ 198മാണ്. നിക്ഷേപകര്‍ ഈ ഓഹരികള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ പണം നല്‍കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു.

മാക്സ് ഫിനാന്‍ഷ്യല്‍, സഫയര്‍ ഫുഡ്‌സ്, സിജി പവര്‍ & ഇന്‍ഡസ്ട്രിയല്‍, ലോറസ് ലാബ്‌സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മറ്റ് കമ്പനികള്‍ക്കും വളരെ ഉയര്‍ന്ന വിലയുണ്ട്. ലളിതമായി പറഞ്ഞാല്‍, ഈ ഓഹരികള്‍ വിലയേറിയതായി കാണപ്പെടുന്നു. നിക്ഷേപകര്‍ ഭാവിയില്‍ വലിയ ലാഭം പ്രതീക്ഷിക്കുന്നു.എന്നാല്‍ അവ യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.

X
Top