ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനുമായി എണ്ണ ഇടപാട് നടത്തിയതിന്റെ പേരില്‍ കാഞ്ചന്‍ പോളിമേഴ്സ്, ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ്, രാംനിക്ലാല്‍ എസ് ഗോസാലിയ, ജൂപ്പിറ്റര്‍ ഡൈ കെം, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ്, പെര്‍സിസ്റ്റന്റ് പെട്രോകെം എന്നിവയ്‌ക്കെതിരെയാണ്‌ നടപടി.

ഈ കമ്പനികളുടെയും പ്രമോട്ടര്‍മാര്‍ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടേയും യുഎസിലുള്ള സ്വത്തുക്കള്‍ തടഞ്ഞുവയ്ക്കുമെന്ന് ഉത്തരവ് പറയുന്നു.

2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നിലധികം ഇറാനിയന്‍ കമ്പനികള്‍ക്ക് 84 മില്യണ്‍ ഡോളറിലധികവും മറ്റ് അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ 1.3 മില്യണ്‍ മുതല്‍ 51 മില്യണ്‍ ഡോളര്‍ വരെയും നല്‍കിയതായി ഉത്തരവ് പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിന്റെ പേരിലാണിത്.

ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ, മറ്റ് രാജ്യങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 14 സ്ഥാപനങ്ങള്‍ക്കെതിരെയും യുഎസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ‘ഇറാനിയന്‍ പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പെട്രോകെമിക്കല്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 20 സ്ഥാപനങ്ങള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയതായും 10 കപ്പലുകളെ തടഞ്ഞുവച്ചതായും യുഎസ് പുറത്തുവിട്ട പ്രസ്താവന അറിയിക്കുന്നു.

ഇറാന്റെ എണ്ണ, പെട്രോകെമിക്കല്‍ കയറ്റുമതി നിയമവിരുദ്ധ ഷിപ്പിംഗ് ഫെസിലിറ്റേറ്റര്‍മാരുടെ ശൃംഖലയിലൂടെയാണ് സാധ്യമാകുന്നതെന്ന് യുഎസ് കുറ്റപ്പെടുത്തി. ഈ വിതരണ ശൃംഖലയിലെ പ്രധാന പങ്ക് ചൈനീസ് സ്ഥാപനങ്ങള്‍ക്കാണ്.

ഇറാന്‍ വ്യാപാരത്തിന്റെ പേരില്‍ യുഎസ് ഉപരോധം നേരിടുന്ന കമ്പനികളുടെ പൂര്‍ണ്ണ പട്ടിക

ഇന്ത്യ
ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
എന്‍സ ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്
ജൂപ്പിറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്
കാഞ്ചന്‍ പോളിമേഴ്സ്
പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്
രാംനിക്ലാല്‍ എസ് ഗോസാലിയ ആന്‍ഡ് കമ്പനി
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)
അര്‍സോ ആള്‍ട്ടജാര ഫോര്‍ ഗുഡ്‌സ് ഹോള്‍സെയിലേഴ്സ് കമ്പനി. എല്‍.എല്‍.സി
ബാബ് അല്‍ ബര്‍ഷ ട്രേഡിംഗ് എല്‍.എല്‍.സി
എത്തിഹാദ് എഞ്ചിനീയറിംഗ് ആന്‍ഡ് മറൈന്‍ സര്‍വീസസ് എദഇ
തനൈസ് വേ ജനറല്‍ ട്രേഡിംഗ്
ട്രയോലിന്‍ ട്രേഡ്
തുര്‍ക്കി
എല്‍ം കിമ്യ ഇതലാത്ത് ഇഹ്റാകാത് സനായി വെ ടിക്കറെറ്റ് അനോണിം സിര്‍കെറ്റി
ഫിവ പ്ലാസ്റ്റിക് അനോണിം സിര്‍കെറ്റി
ലാവിനിയ പ്ലാസ്റ്റ് കിംയേവി മദ്ദേലര്‍ വെ പെട്രോള്‍ ഉറുന്‍ലെറി നക്ലിയെ സനായി ഐസി വെ ഡിസ് ടിക്കറെറ്റ് അനോണിം സിര്‍കെറ്റി
ചൈന
പീസ് വര്‍ത്ത് ഷിപ്പിംഗ് കമ്പനി
ഷൗഷാന്‍ ജിന്റുന്‍ പെട്രോളിയം ട്രാന്‍സ്ഫര്‍ കമ്പനി, ലിമിറ്റഡ്
ഇറാന്‍
ഫരദാനേഷ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസസ് കമ്പനി
ഇന്തോനേഷ്യ
ഓറിയന്റല്‍ കൊമേഴ്സ് ഗാര്‍ഡന്‍
ഓഫ്ഷോര്‍/വ്യക്തമാക്കാത്തത്
അവാനി ലൈന്‍സ് ഇന്‍കോര്‍പ്പറേറ്റഡ് (ഓഫ്ഷോര്‍ രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്)

X
Top