എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

5ജിയുടെ വരവ് ടെലിമെഡിസിൻ രംഗത്ത് കുതിപ്പേകിയേക്കും

കോട്ടയം: ആശുപത്രികളിൽ പോകാതെ തന്നെ വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുന്ന ടെലിമെഡിസിൻ രീതിക്ക് 5ജി ടെലികോമിന്റെ വരവ് കുതിപ്പു പകരുമെന്നു വിദഗ്ധർ.

ടെലിമെഡിസിന്റെ പ്രയോഗം കോവിഡിനു മുൻപത്തേതിന്റെ 10 മടങ്ങ് ആണ് കഴിഞ്ഞ 2 വർഷം നടന്നത്. ഇ–സഞ്ജീവനി പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ടെലിമെഡിസിൻ രീതി സംസ്ഥാന സർക്കാരും പ്രാവർത്തികമാക്കിയിരുന്നു.

സെക്കൻഡിൽ 20 ഗിഗാബിറ്റ് വരെയുള്ള വേഗം, ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പത്തുലക്ഷത്തോളം ഉപകരണങ്ങൾ നെറ്റ്‌വർക്കിലേക്കു ഘടിപ്പിക്കാനുള്ള ശേഷി തുടങ്ങിയവയാണ് 5ജി സാങ്കേതികവിദ്യയുടെ പ്രത്യേകതകൾ.

5ജി വരുന്നതോടെ ടെലിമെഡിസിന് ഒട്ടേറെ സാധ്യതകളാണു പ്രവചിക്കപ്പെടുന്നത്. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയും കൊച്ചി അമൃത ആശുപത്രിയും ഈയിടെ നടത്തിയ ടെലിമെഡിക്കോൺ കോൺഫറൻസിലും ഇതു പ്രധാന ചർച്ചയായിരുന്നു.

സാധാരണ ക്ലിനിക്കൽ പരിശോധനകളിലേതു പോലെ തന്നെ, രോഗിയെ അടുത്തിരുന്ന പരിശോധിക്കുന്നത്ര തന്മയത്വം നിറഞ്ഞ പരിശോധനകൾ 5ജിയുടെ ഉയർന്ന വേഗത്താൽ സാക്ഷാത്‌കരിക്കുമെന്നാണു പ്രതീക്ഷ.

ഉയർന്ന റസല്യൂഷനിലുള്ള മെഡിക്കൽ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാനും ഇതു വഴിയൊരുക്കും.

X
Top