ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ധനലക്ഷ്മി ബാങ്കിന് 51.46 കോടി രൂപയുടെ ലാഭം

തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അർദ്ധവർഷത്തിൽ ധനലക്ഷ്മി ബാങ്കിന് 51.46 കോടി രൂപയുടെ ലാഭം. ജൂലായ് മുതൽ സെപ്തംബർ വരെ ലാഭം 23.16 കോടിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപകുതിയിൽ 10.54 കോടി നഷ്ടമായിരുന്നു.

മൊത്തം ബിസിനസ് 10.30 ശതമാനം വളർന്ന് 21,857 കോടിയിൽ നിന്ന് 24,128 കോടി രൂപയായി. മൊത്തം നിക്ഷേപം 8.39ശതമാനം ഉയർന്ന് 13,817 കോടിയായി. മൊത്തം നിക്ഷേപത്തിൽ 31 ശതമാനം കറന്റ് – സേവിംഗ്‌സ് നിക്ഷേപമാണ്.

മൊത്തം വായ്പ മുൻവർഷത്തേക്കാൾ 13.1 ശതമാനം വളർന്ന് 10,310.55 കോടി രൂപയായി. ചെറുകിട, സൂക്ഷ്മ വായ്പകളിൽ 11.48 ശതമാനവും സ്വർണ വായ്പകളിൽ 26.60 ശതമാനവും വളർച്ചയുണ്ടായി. അറ്റപലിശ വരുമാനം 120.96 കോടി രൂപയായി ഉയർന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 6.04 ശതമാനത്തിൽ നിന്നും 5.36 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.32 ശതമാനത്തിൽ നിന്ന്1.29 ശതമാനമായും കുറച്ചു. മൂലധനപര്യാപ്തത 12.23 ശതമാനമാണ്.

ബാങ്കിന്റെ മൊത്തം വിപണി മൂല്യം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 305.89 കോടിയായിരുന്നത് 737.02 കോടിയായി.

X
Top