ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

അഞ്ചുവര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ ആദായം നല്‍കിയ മികച്ച 5 ഓഹരികള്‍

കൊച്ചി: ഇന്ത്യന്‍ ഓഹരിവിപണിയില്‍ മള്‍ട്ടിബാഗര്‍ കമ്പനികളുടെ എണ്ണം പെരുകുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 190ലധികം ഓഹരികള്‍ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. ഈ വര്‍ഷം നേരത്തെ മള്‍ട്ടിബാഗര്‍ ബസില്‍ കയറിയവര്‍ വര്‍ഷാവസാനത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു വര്‍ഷമോ അതില്‍ കുറവോ കുറഞ്ഞ കാലയളവില്‍ സ്‌റ്റോക്കുകള്‍ 100 ശതമാനമോ അതില്‍ കൂടുതലോ ആദായം നല്‍കിയാല്‍ അത് മള്‍ട്ടിബാഗര്‍ എന്ന് വിളിക്കപ്പെടുന്നു. സാധാരണഗതിയില്‍ ഈ ഓഹരികള്‍ ഒന്നു മൂതല്‍ മൂന്ന് മടങ്ങ് വരെ വിലവര്‍ധിക്കാനുള്ള സാധ്യതയുണ്ട്. മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗം അവയുടെ സ്വഭാവസവിശേഷതകള്‍ വിലയിരുത്തുക എന്നതാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മികച്ച മള്‍ട്ടിബാഗര്‍ ഓഹരികളാണ് ചുവടെ:
രുചി സോയ
രുചി സോയയുടെ ഓഹരിവില കഴിഞ്ഞ ദിവസങ്ങളില്‍ 9 ശതമാനത്തോളം ഉയര്‍ന്നിരുന്നു. പതഞ്ജലി ഫുഡ്‌സ് എന്ന് പേരുമാറ്റുകയും ചെറുകിട കച്ചവടം 690 കോടി രൂപയ്ക്ക് പതഞ്ജലി ആയുര്‍വേദ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഇത്. എക്കാലത്തേയും ഉയരമായ 1168 രൂപയിലാണ് ഓഹരിയുള്ളത്.
മാര്‍ച്ച് 31 വരെ കമ്പനിയുടെ 39.37 ശതമാനം ഓഹരികളാണ് പതഞ്ജലി ആയുര്‍വേദയുടെ കൈവശമുണ്ടായിരുന്നത്. രൂചി സോയയുടെ പ്രമോട്ടറും ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണയാണ് പതഞ്ജലി ആയുര്‍വേദയുടെ െ98.5 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, പാക്കേജിംഗ്, ലേബലിംഗ്, ചെറുകിട വിതരണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പതഞ്ജലി ആയുര്‍വേദയുടെ വ്യവസായം. പദാര്‍ത്ത, ഹരിദ്വാര്‍, ന്യുവാസ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് പ്ലാന്റുകളുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ 15 ശതമാനം വളര്‍ച്ച നേടാന്‍ പതഞ്ജലിയ്ക്കായിരുന്നു.
നേരത്തെ എഫ്പിഒയ്ക്ക് (ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍) ശേഷം കമ്പനി വായ്ാപമുക്തമായെന്ന പ്രസ്താവനയെ തുടര്‍ന്ന് രുചി സോയ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 13 ശതമാനം മുന്നേറിയിരുന്നു.
വില നിലവാരം
രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളില്‍ ഏകദേശം 5 വര്‍ഷം മുമ്പ് 26.05 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നിരുന്നത്. 2022 മെയ് 12 ലെ കണക്കനുസരിച്ച്, അവര്‍ ഒരു ഷെയറിന് ?937.20രൂപ എന്ന നിരക്കിലാണ് ട്രേഡ് ചെയ്യുന്നത്. അതുവഴി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് 3497.70% വരുമാനം കമ്പനി നല്‍കി. അതായത് 5 വര്‍ഷം മുമ്പ് ഷെയറുകളില്‍ 1,00,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്നത്ത മൂല്യം 35,97,700 രൂപ ആകുമായിരുന്നു.

അദാനി ട്രാന്‍സ്മിഷന്‍
ഏഴ് വര്‍ഷം മുന്‍പ് 27 രൂപയായിരുന്ന അദാനി ട്രാന്‍സ്മിഷന്‍ ഓഹരിയുടെ ഇപ്പോഴത്തെ വില 2420 രൂപയാണ്. അതായത് ഏഴുവര്‍ഷം കൊണ്ട് 86,680 ശതമാനം നേട്ടം.
കഴിഞ്ഞമാസം മാത്രം 20 ശതമാനം വളര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 55 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ 190 ശതമാനവും വളര്‍ച്ച നേടി.
അഞ്ചുവര്‍ഷം കൊണ്ട് 3670 ശതമാനം നേട്ടമാണ് ഓഹരിയ്ക്കുണ്ടായത്. ഏഴുവര്‍ഷത്തിനുള്ളില്‍ 87.7 മടങ്ങാണ് അദാനി ട്രാന്‍സ്മിഷന്‍ വര്‍ധന രേഖപ്പെടുത്തിയത്.
നിക്ഷേപത്തിലെ നേട്ടം
ഒരുമാസം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു വ്യക്തിയുടെ നേട്ടം ഇന്ന് 1.20 ലക്ഷമായി മാറിയിട്ടുണ്ടാകും. ആറുമാസം മുന്‍പാണെങ്കില്‍ ഒരു ലക്ഷം 1.55 ലക്ഷമായും ഒരു വര്‍ഷം മുന്‍പാണ് നിക്ഷേപമെങ്കില്‍ അത് 2.90 ലക്ഷമായും 5 വര്‍ഷം മുന്‍പാണെങ്കില്‍ ഒരു ലക്ഷം 37.70 ലക്ഷമായും മാറും. ഇനി ഏഴുവര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കിലോ?
അതെ, ഏഴുവര്‍ഷം മുന്‍പ് അദാനി ട്രാന്‍സ്മിഷനില്‍ നിക്ഷേപിച്ച ഒരു ലക്ഷം ഇന്ന് 87.70 ലക്ഷമായി മാറിയിട്ടുണ്ടായിരിക്കും!

തന്‍ല പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്:
2014 മാര്‍ച്ചില്‍ വെറും 4.31 രൂപ വിലയുണ്ടായിരുന്ന കമ്പനി ഓഹരിയുടെ ഇന്നത്തെ വില 1321.30 രൂപയാണ്. കൈവരിച്ച വളര്‍ച്ച 30,556 ശതമാനം. ഈ വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് മികച്ച നേട്ടമാണ് ഓഹരി നിക്ഷേപകന് നല്‍കിയത് എന്നര്‍ത്ഥം. സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളുമായും ഓഹരിഉടമകളുമായും ആശയവിനിമയം നടത്തുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കികൊടുക്കുന്ന തന്‍ല മികച്ച പ്രകടനം തുടരുമെന്നുതന്നെയാണ് അനലിസ്റ്റുകളുടെ അഭിപ്രായം.
വരുമാന വളര്‍ച്ച, ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനവ്, വളര്‍ച്ചാനിരക്ക് എന്നിവ പരിശോധിച്ചാണ് അവര്‍ ഇങ്ങിനെയൊരു നിഗമനത്തിലെത്തിയത്. ഒരുവര്‍ഷം മുന്‍പ് 209.48 കോടി നഷ്ടത്തിലായിരുന്ന കമ്പനി നിലവില്‍ 356.14 കോടി ലാഭത്തിലായതും വരുമാനം 2341.47 കോടിയായി വളര്‍ന്നതും ഓഹരി റെക്കമന്റ് ചെയ്യാന്‍ അനലിസ്റ്റുകളെ പ്രേരിപ്പിക്കുന്നു.
ഈയിടെ കാരിക്‌സ് , ഗമൂഗ തുടങ്ങിയ കമ്പനികളെ ഏറ്റെടുത്ത് തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനും കമ്പനിയ്ക്ക് സാധിച്ചു. ഈയിടെ തുടങ്ങിയ സ്പാം എസ്എംഎസ് തടയാനുള്ള ട്രൂബ്ലോക്ക് സംവിധാനം എസ്എംഎസ് ട്രാഫിക്കിലെ 63 ശതമാനവും കൈപിടിയിലൊതുക്കിയതും നേട്ടമായി. മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വൈസ്ലി പ്ലാറ്റ്‌ഫോം ട്രൂകോളറുമായുള്ള പങ്കാളിത്തം എന്നിവയും കമ്പനിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
2022 പിറന്നതില്‍ പിന്നെ തന്‍ല പ്ലാറ്റ്‌ഫോംസ് ഓഹരികള്‍ ഏകീകരണ (ഇീിീെഹശറമശേീി) ഘട്ടത്തിലാണ്. ഐടി സ്‌റ്റോക്ക് ഈ വര്‍ഷം 1840 രൂപയില്‍ നിന്ന് 1464 രൂപയിലേയ്ക്ക് കൂപ്പുകുത്തി. 2022ല്‍ ഏകദേശം 20 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്.
എന്നാല്‍ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസ് വിശ്വസിക്കുന്നത് സ്‌റ്റോക്ക് കുത്തനെ ഉയരുമെന്നാണ്.ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി 1900 രൂപ ഭേദിക്കുമെന്നും അതുകൊണ്ടുതന്നെ ഓഹരി വാങ്ങുന്നത് മികച്ച നീക്കമായിരിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം എട്ടു വര്‍ഷം കൊണ്ട് 3 കോടി രൂപയാക്കി മാറ്റാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് ഹൈദരാബാദ് ആസ്ഥാനമായ തന്‍ല പ്ലാറ്റ്‌ഫോംസ്.

ദീപക് നൈെ്രെടറ്റ് ലിമിറ്റഡ്:
ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു കെമിക്കല്‍ നിര്‍മ്മാണ കമ്പനിയാണിത്. ഓര്‍ഗാനിക്, അജൈവ, ഫൈന്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് ദീപക് െൈന്രെടറ്റ്. വ്യാവസായിക സ്‌ഫോടകവസ്തുക്കള്‍, പെയിന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പോളിമറുകള്‍, ഒപ്റ്റിക്കല്‍െൈ ബ്രറ്റ്‌നറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറീസും കമ്പനി ഉത്പാദിപ്പിക്കുന്നു. സോഡിയം നൈട്രേറ്റ്, നൈട്രോടൂലെന്‍സ് എന്നിവയില്‍ ഇതിന് 70% വിപണി വിഹിതമുണ്ട്. ഃ്യഹശറശില,െ രൗാശറശില,െ ീഃശാല െഎന്നിവ നിര്‍മ്മിക്കുന്ന ആഗോളതലത്തിലെ മികച്ച മൂന്ന് കമ്പനികളില്‍ ഒന്നാണിത്.
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍, ദീപക് നൈട്രേറ്റ് 13057.89% മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. ഒരു നിക്ഷേപകന്‍ 10 വര്‍ഷം മുമ്പ് കമ്പനിയുടെ ഓഹരികളില്‍ 1,00,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1,31,57,894 ആകുമായിരുന്നു.

അദാനി എന്റര്‍പ്രൈസസ്
കമ്പനിയുടെ പ്രധാന ബിസിനസ്സുകളില്‍ ചിലത് ഊര്‍ജം & നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുസേവന രംഗം, ഗതാഗതം & ലോജിസ്റ്റിക്‌സ്, ഇന്‍കുബേഷന്‍ എന്നിവയാണ്. അതുകൊണ്ടുതന്നെ കമ്പനി ഓരോ ദിവസവും വിവിധ ഇന്ത്യക്കാരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നു. ഇന്ത്യയിലെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നത് കമ്പനിയാണ്. അടുത്തിടെ, നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പദ്ധതിയുടെ അന്തിമ അടച്ചുപൂട്ടല്‍ പ്രവൃത്തികള്‍ നിര്‍വഹിക്കാനുള്ള കരാര്‍ കമ്പനി നേടി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വില 121.55 രൂപയില്‍ നിന്ന് 2045.2 രൂപയായി ഉയര്‍ന്നു. അതുവഴി, നിക്ഷേപകര്‍ക്ക് 1582.60% ആദായം നല്‍കാനും ഓഹരിയ്ക്കായി. അഞ്ച് വര്‍ഷം മുമ്പത്തെ 1,00,000 രൂപ നിക്ഷേപം 16,82,600 ആക്കാന്‍ ഓഹരിക്കായി. കഴിഞ്ഞ വര്‍ഷത്തെ വിലകയറ്റം 59.12% നമാണ്.

X
Top