എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വൈദ്യുതി സര്‍ചാര്‍ജടക്കം ഈ മാസം കൂടുതല്‍ നല്‍കേണ്ടത് യൂണിറ്റിന് 36 പൈസ

തിരുവനന്തപുരം: വൈദ്യുതിക്ക് ഈ മാസം അധികം നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സർച്ചാർജുംകൂടി നല്‍കേണ്ടി വരുന്നതുകൊണ്ടാണിത്. സർച്ചാർജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്.

ഈ വർഷം യൂണിറ്റിന് 16-ഉം അടുത്ത രണ്ടുവർഷത്തേക്ക് 12 പൈസയും വർധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്. എന്നാലിത് ഫലത്തില്‍ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടല്‍.

ഇതിനുപുറമേയാണ് 19 പൈസ സർച്ചാർജ് നല്‍കേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോള്‍ സർച്ചാർജ്.

ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർച്ചാർജിലൂടെ ഈടാക്കുന്നത്. അടുത്തമാസവും സർച്ചാർജ് ഒഴിവാകില്ല. കെ.എസ്.ഇ.ബി. ചുമത്തുന്ന പത്തുപൈസ തുടരാനാണ് സാധ്യത.

ഈ വർഷം ഏപ്രില്‍മുതല്‍ ജൂലായ്വരെ വൈദ്യുതി വാങ്ങാൻ 37 കോടി അധികം ചെലവിട്ടത് പിരിച്ചെടുക്കാൻ ഡിസംബറില്‍ യൂണിറ്റിന് 17 പൈസകൂടി സർച്ചാർജ് അനുവദിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ അപേക്ഷ ഇതുവരെ റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചിട്ടില്ല. കമ്മിഷൻ തീരുമാനിക്കുന്നമുറയ്ക്ക് അതും നല്‍കേണ്ടിവരും.

X
Top