ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഒന്നാംപാദ ലാഭത്തിൽ 33 ശതമാനം വര്‍ദ്ധനവ്

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് 2023-24 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 4376 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷത്തില്‍, ഇതേ പാദത്തില്‍ വിറ്റുവരവ് 3333 കോടി രൂപ ആയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ആകമാനലാഭം 144 കോടി രൂപയായപ്പോള്‍ കഴിഞ്ഞ വർഷം ഇത് 108 കോടി രൂപ ആയിരുന്നു.

ഒന്നാം പാദത്തിൽ, കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 3641 കോടി രൂപയായി ഉയർന്നപ്പോൾ കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 2719 കോടി ആയിരുന്നു. 34 ശതമാനം വളർച്ച.

ഈ വർഷം ഒന്നാം പാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആകമാന ലാഭം മുന്‍ വര്‍ഷത്തെ 95 കോടിയില്‍നിന്ന് 129 കോടി രൂപയായി ഉയര്‍ന്നു.

ഗൾഫ് മേഖലയിൽ ഈ വർഷത്തിന്‍റെ ഒന്നാം പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 700 കോടി രൂപ ആയി ഉയർന്നു. കഴിഞ്ഞ വർഷം അത് 574 കോടി രൂപ ആയിരുന്നു. ഈ വർഷം ഒന്നാം പാദത്തിൽ ഗൾഫ് മേഖലയിൽ 17 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോൾ, കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ അത് 14 കോടി രൂപ ആയിരുന്നു.

കമ്പനിയുടെ ഇ കോമേഴ്‌സ് വിഭാഗമായ കാൻഡിയർ ഒന്നാം പാദത്തിൽ 34 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 44 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തിൽ 2.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1.2 കോടി രൂപ നഷ്ടത്തിൽ ആയിരുന്നു.

ഈ കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും നിലവിലെ പാദത്തില്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു നീങ്ങുന്നതെന്നും കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.

ഓഗസ്റ്റ് മാസത്തിൽ 11 പുതിയ ഷോറൂമുകൾ കൂടി കല്യാണ്‍ ജൂവലേഴ്സ് തുറക്കുമെന്നും 200-മത് ഷോറൂം ജമ്മുവിൽ ഓഗസ്റ്റ് 20ന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top