1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

312.69 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ്, ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശം

മുംബൈ: 780 BVCM-C വാഗണുകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമായി റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് 312.69 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയിരിക്കയാണ് ടിറ്റാഗര്‍ റെയില്‍ സിസ്റ്റംസ് ലിമിറ്റഡ്. ഇത് സംബന്ധിച്ച ലെറ്റര്‍ ഓഫ് അഡ്വാന്‍സ് ആക്‌സപ്റ്റന്‍സ് (എല്‍ഒഎ) സ്വീകരിച്ചതായി കമ്പനി അറിയിച്ചു. ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡര്‍ പൂര്‍ത്തിയാക്കും.

വാഗണുകളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുകയെന്നും ഒന്‍പതുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് തങ്ങളുടെ ശേഷിയേയും സമര്‍പ്പണത്തേയുമാണ് കാണിക്കുന്നതെന്നും കമ്പനി അറിയിക്കുന്നു.

റെയില്‍വേ അടിസ്ഥാനസൗകര്യ വികസനത്തിലും വാഗണ്‍ നിര്‍മ്മാണത്തിലും കമ്പനി ഒരു നിര്‍ണ്ണായക ശക്തിയാണെന്നും വന്‍ ഓര്‍ഡറുകള്‍ നേടാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവും റെയില്‍വേ മന്ത്രാലയവുമായുള്ള ശക്തമായ ബന്ധവും പ്രതിഫലിക്കുന്നതാണ് കരാര്‍. ഒരു ശതമാനം ഉയര്‍ന്ന് 935.65 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയുള്ളത്.

ഓഹരിയില്‍ കവറേജുള്ള എട്ട് അനലിസ്റ്റുകളില്‍ ഏഴ് പേരും ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. ഒരാള്‍ ഹോള്‍ഡ് ചെയ്യാന്‍ പറയുന്നു. 12 മാസത്തിനുള്ളില്‍ 19 ശതമാനം ഉയര്‍ച്ചയാണ് കണക്കുകൂട്ടുന്നത്.

X
Top