വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

കേരളത്തില്‍ 30 സ്വകാര്യ വ്യവസായ പാർക്കുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഒരു വർഷത്തിനിടെ കേരളത്തില്‍ 30 സ്വകാര്യ വ്യവസായ പാർക്കുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി പി. രാജീവ്.

കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശവികസനവും (ഭേദഗതി) ബില്‍-2024, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കല്‍ (ഭേദഗഗതി) ബില്‍ എന്നിവയിലുള്ള ചർച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇടത്തരം-ചെറുകിട വ്യവസായങ്ങളാണ് സംസ്ഥാനത്തിന് ‌ഏറെ സംഭാവന നല്‍കുന്നത്. മൂന്ന് ലക്ഷത്തിലധികം സംഭംഭങ്ങള്‍ രണ്ട് വർഷത്തിനിടയില്‍ സൃഷ്ടിച്ചു.

ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റിഫോം ആക്ഷൻ പ്ലാനില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളമാണ്. ഇരുപതിനായിരം കോടിയുടെ നിക്ഷേപവും ആറേമുക്കാല്‍ ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു. 20ല്‍ അധികംവിദേശ കമ്പനികളും ഇവിടെയെത്തി.

കയർ, ഖാദി ഉല്‍പ്പന്നങ്ങളില്‍ പുതിയ ഡിസൈനുകളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top