ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

100 കൂൺ ഗ്രാമങ്ങൾക്ക് 30.25 കോടി രൂപ കേന്ദ്രസഹായം

തിരുവനന്തപുരം: പോഷക സമ്പന്നവും കയറ്റുമതി സാദ്ധ്യത ഏറിയതുമായ കൂണിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് പദ്ധതിയൊരുക്കി കൃഷി വകുപ്പ്. ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ ഒരുക്കും.

ഓരോ ജില്ലയിലും 5- 8 വരെ കൂൺഗ്രാമങ്ങളാണ് ആരംഭിക്കുക. പദ്ധതി ചെലവ് 68.1 കോടി രൂപ കണക്കാക്കിയുള്ള 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ഇതിൽ 30.25 കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായമാണ്.

ചെറിയ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന കൂണിന് വേണ്ടത്ര മാർക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ, കൂൺ കൃഷിയുടെ സമഗ്ര വികസനത്തിനുവേണ്ടി ഉത്പാദനം മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ കോർത്തിണക്കി സമഗ്രമായ പ്രോജക്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്തുള്ള കൂൺ ഗ്രാമത്തിൽ ചെറുതും വലുതുമായ ഉത്പാദക യൂണിറ്റുകളും പ്രോസസിംഗ്, മൂല്യവർദ്ധന മാർക്കറ്റിംഗ് വരെയുള്ള കാര്യങ്ങളും ഉൾപ്പെടും.

ഉത്പാദനോപാധികൾ കൂൺ വില്ലേജിൽ തന്നെ ലഭ്യമാക്കി, ഉത്പാദിപ്പിക്കുന്ന കൂൺ വിപണനം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി.

X
Top