
ആഗോള വിപണിയിലെ പ്രതിസന്ധികൾക്കെതിരെ പോരാടിയതിനാൽ 2022 ൽ രൂപയുടെ മൂല്യം 11 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ മാറി.
എന്നാൽ മിക്ക ഏഷ്യൻ രാജ്യങ്ങളും ഡോളറിന്റെ ശക്തി കാരണം കൂടുതൽ മൂല്യശോഷണം നേരിട്ടു. യുഎസ് ഡോളർ, രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി, ഫോറെക്സ് കരുതൽ ശേഖരം, ആഭ്യന്തര സാമ്പത്തിക സംഭവവികാസങ്ങൾ എന്നിവ 2023 ൽ രൂപ ഏത് വഴിക്ക് നീങ്ങുമെന്ന് നിർണ്ണയിക്കും.
2023ൽ ഫെഡറൽ റിസർവ് നിരക്ക് വർധന അവസാനിപ്പിക്കുന്നത് ആശ്രയിച്ചായിരിക്കും ഒരു പരിധി വരെ രൂപയുടെ ഭാവി. മാത്രമല്ല ആർബിഐ കരുതൽ ശേഖരം വർധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
1) യുഎസ് ഫെഡ് നയം
യുഎസ് ഫെഡറൽ റിസർവ് 2022-ൽ വമ്പൻ നിരക്ക് വർദ്ധനയാണ് നടത്തിയത്, ടാർഗെറ്റ് നിരക്ക് 4.25 ശതമാനത്തിലേക്കും 4.5 ശതമാനത്തിലേക്കും ഉയർത്തി 2007 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലക്കായിരുന്നു ഇത്.
പൂജ്യത്തിനടുത്തുള്ള നിലവാരത്തിൽ നിന്ന് പലിശ നിരക്കിലെ ഈ റെക്കോർഡ് കുതിച്ചുചാട്ടം ഡോളറിനെ ശക്തിപ്പെടുത്തി. 2023 ലെ ഫെഡറൽ നയം ഡോളർ കൂടുതൽ ശക്തിപ്പെടുമോ അതോ മയപ്പെടുത്താൻ തുടങ്ങുമോ എന്ന് നിർണ്ണയിക്കും.
2) കറന്റ് അക്കൗണ്ട് കമ്മി
2023ൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.8 ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ഇത് ജിഡിപിയുടെ 4.3 ശതമാനമായി ഉയരാനാണ് സാധ്യത.
കർക്കശമാക്കിയ പണ നിലപാടും ഉയർന്ന പണപ്പെരുപ്പവും കാരണം ലോക സാമ്പത്തിക വളർച്ച മന്ദഗതിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കയറ്റുമതി വർധിപ്പിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണം. ഫാർമ, കെമിക്കൽ കയറ്റുമതി എന്നിവയ്‌ക്കൊപ്പം ഐടി (സാങ്കേതിക സേവനങ്ങൾ) നല്കാൻ സാധിച്ചാൽ കമ്മി ഒരു പരിധി വരെ കുറയ്ക്കാം.
3) സാധനങ്ങളുടെ വില
ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യൻ ക്രൂഡ് ഓയിൽ നവംബറിൽ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഗോളതലത്തിൽ ചരക്ക് വില കുറയുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ ഇറക്കുമതിയെ പിന്തുണയ്ക്കണം.
കൂടാതെ, വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത് തുടരാൻ സാധ്യതയുണ്ട്. 10 ലക്ഷം ബാരലുകളാണ് കഴിഞ്ഞ വർഷം റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയത്.