
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. നിഫ്റ്റി 0.49 ശതമാനം ഉയര്‍ന്ന് 25090.70 ലെവലിലും സെന്‍സെക്സ് 0.54 ശതമാനം ഉയര്‍ന്ന് 82,200.34 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
നിഫ്റ്റി 25,000-24,900 സപ്പോര്‍ട്ട് സോണില്‍ തുടരുന്നിടത്തോളം, വരാനിരിക്കുന്ന സെഷനുകളില്‍ 25,200-25,300 ലെവലുകള്‍ സാധ്യമാണ്,അനലിസ്റ്റുകള്‍ പറഞ്ഞു. തുടര്‍ന്ന് 25,500. അതേസമയം പിന്തുണ നിര്‍ണായകമായി തകരുന്ന പക്ഷം സൂചിക 24,700 ലേക്ക് വീഴും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,200-25,500
സപ്പോര്‍ട്ട്: 25,000- 24,900
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,000- 57,500
സപ്പോര്‍ട്ട്: 56,500- 56,000
പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് പേടിഎം, മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കോള്‍ഗേറ്റ് പാമോലൈവ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീന്‍, ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍, സിയന്റ് ഡിഎല്‍എം, ഡാല്‍മിയ ഭാരത്, കജാരിയ സെറാമിക്‌സ്, കെഇഐ ഇന്‍ഡസ്ട്രീസ്, മഹാനഗര്‍ ഗ്യാസ്, ഷ്‌ലോസ് ബാംഗ്ലൂര്‍ (ലീല ഹോട്ടല്‍സ്), യുണൈറ്റഡ് ബ്രൂവറീസ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, വെല്‍സ്പണ്‍ സ്‌പെഷ്യാലിറ്റി സൊല്യൂഷന്‍സ്, സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് എന്നിവ ജൂലൈ 22 ന് അവരുടെ ത്രൈമാസ വരുമാനം പ്രഖ്യാപിക്കും.
സ്റ്റോക്ക് ഫോക്കസ്
ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, ഒബ്‌റോയ് റിയല്‍റ്റി, ഹാവെല്‍സ് ഇന്ത്യ, 360 വണ്‍ ഡബ്ല്യുഎഎം, അരിസിന്‍ഫ്ര സൊല്യൂഷന്‍സ്, ബിഎല്‍ കശ്യപ് ആന്‍ഡ് സണ്‍സ്, അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ് തുടങ്ങിയ ഓഹരികള്‍ ജൂലൈ 22 ന് ശ്രദ്ധാകേന്ദ്രമാകും.