സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വി-ഗാർഡ് വരുമാനത്തിൽ 21.6  ശതമാനം വർദ്ധന

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മുൻ വർഷത്തേക്കാൾ 21.6 ശതമാനം വളർച്ചയോടെ 1477.10 കോടി രൂപയുടെ അറ്റ വരുമാനം നേടി.

അറ്റാദായം മുൻ വർഷത്തെക്കാൾ 54.1 ശതമാനം വളർച്ചയോടെ 98.97 കോടി രൂപയായി. മുൻ വർഷമിത് 64.22 കോടി രൂപയായിരുന്നു.

വേനൽകാലത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും കൺസ്യൂമർ ഡ്യൂറബിൾ ഉൽപന്നങ്ങളുടെയും വർധിച്ചുവന്ന ആവശ്യകത അവയുടെ വില്പനയിൽ വർദ്ധനവ് രേഖപ്പെടുത്തി.

മികച്ച പ്രകടനം കാഴ്ചവെച്ച വി ഗാർഡിന്റെ 50 ശതമാനത്തിലേറെ വരുമാനവും ദക്ഷിണേതര വിപണികളിൽ നിന്നാണ് ലഭിച്ചതെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പള്ളി പറഞ്ഞു.

X
Top