വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുന്‍നിര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി.

കൂടുതല്‍ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവല്‍ ചാനല്‍ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.

ഒബിഡി2ബി മാനദണ്ഡങ്ങള്‍ കൂടി പാലിക്കുന്ന 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160ല്‍, റെഡ് അലോയ് വീലുകളും പുതുതായി ചേര്‍ത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുന്ന അപ്പാച്ചെ ആര്‍ടിആര്‍ 160, 8,750 ആര്‍പിഎമ്മില്‍ 16.04 ബിഎച്ച്പി പവറും, 7,000 ആര്‍പിഎമ്മില്‍ 13.85 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

സ്‌പോര്‍ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകള്‍ നിലനിര്‍ത്തി. കൂടാതെ ബ്ലൂടൂത്ത്, വോയ്‌സ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്ടുമുണ്ട്.

റെഡ് അലോയ് വീലുകള്‍ക്കൊപ്പം മാറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ലഭ്യമാവുക. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ലഭ്യമാകും. 1,34,320 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില.

അപ്പാച്ചെയുടെ റേസിങ് ഡിഎന്‍എയില്‍ വേരൂന്നിക്കൊണ്ട് തന്നെ ഓരോ ജനറേഷനിലും പരിണമിപ്പിപ്പിച്ച്, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 അതിന്റെ സെഗ്‌മെന്റില്‍ സ്ഥിരമായി മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പുതിയ ലോഞ്ചിനെ കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.

ഒരു മെഷീന്‍ എന്നതിലുപരി 6 ദശലക്ഷത്തിലധികം റൈഡര്‍മാരെ ഉള്‍ക്കൊള്ളുന്ന ഒരു ആഗോള കമ്മ്യൂണിറ്റിയാണ് ടിവിഎസ് അപ്പാച്ചെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top