ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

2025 ഐഎസ്ആർഒയ്ക്ക് തിരക്കുള്ള വർഷം; വരുന്നത് ഒൻപത് വിക്ഷേപണങ്ങൾ

ചെന്നൈ: എൻ ഐസാറിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഈ വർഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററില്‍നിന്ന് ഒൻപത് വിക്ഷേപണങ്ങള്‍കൂടി നടക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. അതില്‍ ഒന്ന് അമേരിക്കയുമായി ബന്ധമുള്ള സ്ഥാപനത്തിനുവേണ്ടിയായിരിക്കും.

അമേരിക്കയില്‍ നിന്നുള്ള വാർത്താ വിനിമയ സ്ഥാപനമായ എഎസ്ടി സ്പെയ്സ് മൊബൈലിന്റെ ബ്ലോക്ക് 2 ബ്ലൂ ബേർഡ് ഉപഗ്രഹം, വ്യവസായ സ്ഥാപനങ്ങളുടെ സംയുക്തസംരംഭം നിർമിച്ച ആദ്യത്തെ പിഎസ്‌എല്‍വി റോക്കറ്റ് എന്നിവയുടെ വിക്ഷേപണം, മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ഗഗൻയാൻ പദ്ധതിയുടെ ആളില്ലാ വിക്ഷേപണം എന്നിവ ഇവയില്‍ ചിലതാണ്.

ശ്രീഹരിക്കോട്ടയില്‍നിന്ന് ഐഎസ്‌ആർഒ നടത്തിയ 102-ാമത്തെ വിക്ഷേപണമായിരുന്നു ബുധനാഴ്ചത്തേത്. ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്‌എല്‍വിയുടെ പതിനെട്ടാം വിക്ഷേപണം. സൗരസ്ഥിര ഭ്രമണപഥത്തിലേക്കുള്ള ജിഎസ്‌എല്‍വിയുടെ ആദ്യ വിക്ഷേപണം.

ഉപഗ്രഹത്തിന്റെ ഭാരക്കൂടുതലും അതിലെ ഉപകരണങ്ങളുടെ സങ്കീർണതയും പരിഗണിച്ചാണ് പിഎസ്‌എല്‍വിക്കു പകരം ഈ വിക്ഷേപണത്തിന് ജിഎസ്‌എല്‍വി ഉപയോഗിച്ചത്.

സൗരോർജ പാനലുകള്‍ പ്രവർത്തിച്ചു തുടങ്ങി
എൻഐസാറിന്റെ സൗരോർജ പാനലുകള്‍ പ്രവർത്തിച്ചു തുടങ്ങിയതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി. നാരായണൻ. ഉപഗ്രഹത്തിലെ റഡാറുകള്‍ 20 ദിവസംകൊണ്ട് വിടരുമെന്നും മിഷൻ ഡയറക്ടർ തോമസ് കുര്യനും പ്രോജക്‌ട് ഡയറക്ടർ ചൈത്ര റാവുവും പറഞ്ഞു.

90 ദിവസംകൊണ്ടാണ് ഉപഗ്രഹം പൂർണ പ്രവർത്തനസജ്ജമാവുക. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച്‌ വിവരം കൈമാറുകയാണ് എൻ ഐസാറിന്റെ പ്രധാനദൗത്യം.

രാപകല്‍ ഭേദമെന്യേ, 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും സുവ്യക്ത വിവരങ്ങള്‍ ശേഖരിക്കാൻ എൻ ഐസാറിലെ റഡാറുകള്‍ക്കാവും.

പ്രകൃതിദുരന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനും കാരണങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ട വിലപ്പെട്ട വിവരങ്ങള്‍ ഇതില്‍നിന്നു ലഭിക്കും.

X
Top