ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഏപ്രിലിൽ ഇപിഎഫ്ഓയിൽ ചേർത്തത് 18.92 ലക്ഷം അംഗങ്ങളെ

ന്യൂഡൽഹി: 2024 ഏപ്രിൽ മാസത്തിൽ ഇപിഎഫ്ഓ 18.92 ലക്ഷം നെറ്റ് അംഗങ്ങളെ ചേർത്തതായി 2024 ജൂൺ 20-ന് പുറത്തിറക്കിയ EPFO-യുടെ താൽക്കാലിക പേറോൾ ഡാറ്റ എടുത്തുകാണിക്കുന്നു.

2018 ഏപ്രിലിൽ ആദ്യ പേറോൾ ഡാറ്റ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഈ മാസത്തെ കൂട്ടിച്ചേർക്കൽ. മുൻ മാസത്തെ (2024 മാർച്ചിലെ) അപേക്ഷിച്ച് നിലവിലെ മാസത്തിൽ നെറ്റ് അംഗത്വ കൂട്ടിച്ചേർക്കലിൽ 31.29% വർദ്ധന രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടാതെ, 2023 ഏപ്രിലിലെ വാർഷിക കണക്ക് താരതമ്യപ്പെടുത്തുമ്പോൾ, കൂട്ടിച്ചേർത്ത അംഗങ്ങളുടെ മൊത്തം എണ്ണത്തിൽ 10% വർധന ഉണ്ടായതായി കാണാം.

അംഗത്വത്തിലെ ഈ കുതിച്ചുചാട്ടത്തിന്, വർദ്ധിച്ച തൊഴിലവസരങ്ങൾ, ആനുകൂല്യങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ വർദ്ധിച്ചുവരുന്ന അവബോധം, ഇപിഎഫ്ഒയുടെ ബോധവത്കരണ പരിപാടികളുടെ ഫലപ്രാപ്തി എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാരണമാകാം.

2024 ഏപ്രിലിൽ ഏകദേശം 8.87 ലക്ഷം പുതിയ അംഗങ്ങൾ അംഗത്വം എടുത്തതായി ഡാറ്റ സൂചിപ്പിക്കുന്നു. ഈ കണക്കുകളിലെ ശ്രദ്ധേയമായ ഒരു വശം 18-25 വയസ്സിനിടയിലുള്ളവരുടെ എണ്ണത്തിലെ വർധനയാണ്.

2024 ഏപ്രിലിൽ ചേർത്ത മൊത്തം പുതിയ അംഗങ്ങളിൽ 55.50% ഈ വിഭാഗത്തിൽ ഉൾപ്പെടും. മുൻകാല പ്രവണത പോലെ, സംഘടിത തൊഴിൽ സേനയിൽ ചേരുന്ന മിക്ക വ്യക്തികളും യുവാക്കളാണ് എന്നും ആദ്യമായി ജോലി ലഭിച്ചവരാണെന്നും ഈ ശതമാന കണക്ക് സൂചിപ്പിക്കുന്നു.

പേറോൾ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനത്തിൽ 8.87 ലക്ഷം പുതിയ അംഗങ്ങളിൽ ഏകദേശം 2.49 ലക്ഷം പേർ സ്ത്രീ അംഗങ്ങളാണെന്ന് കാണാം. കൂടാതെ, ഈ മാസത്തെ നെറ്റ് സ്ത്രീ അംഗങ്ങളുടെ എണ്ണം ഏകദേശം 3.91 ലക്ഷം ആയിരുന്നു. ഇത് 2024 മാർച്ച് മാസത്തെ അപേക്ഷിച്ച് ഏകദേശം 35.06% വർദ്ധന കാണിക്കുന്നു.

മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന എന്നീ 5 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് മൊത്തം അംഗങ്ങളുടെ കൂട്ടിച്ചേർക്കലിന്റെ എണ്ണം ഏറ്റവും ഉയർന്നതെന്ന് പേറോൾ ഡാറ്റയുടെ സംസ്ഥാനതല വിശകലനം സൂചിപ്പിക്കുന്നു.

ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റ പരിഷ്കരിക്കുന്നത് തുടർച്ചയായ പ്രക്രിയ ആയതിനാൽ മുകളിലുള്ള പേറോൾ ഡാറ്റ താൽക്കാലികമാണ്.

X
Top