അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

1,600 കോടി രൂപ സമാഹരിക്കാൻ വോഡഫോൺ ഐഡിയയ്ക്ക് അനുമതി

മുംബൈ: മൊബൈൽ ടവർ കമ്പനിയായ എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് 1,600 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതായി നഷ്ടത്തിലായ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

2022 ഒക്ടോബർ 21-ന് ചേർന്ന വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗം 10,00,000 രൂപ മുഖവിലയുള്ള 16,000 ഓപ്ഷണലായി പരിവർത്തനം ചെയ്യാവുന്നതും സുരക്ഷിതമല്ലാത്തതും ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്ത് കൊണ്ട് 1,600 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് അംഗീകാരം നൽകിയത്. ഇവ പിന്നീട്‌ കമ്പനിയുടെ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാനാകുമെന്ന് വിഐഎൽ പറഞ്ഞു.

18 മാസത്തെ കാലാവധിയുള്ള ഈ കടപ്പത്രങ്ങൾക്ക് പ്രതിവർഷം 11.2 ശതമാനം കൂപ്പൺ നിരക്ക് ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം വിഐഎൽ ഓഹരികൾ 1.75% ഉയർന്ന് 8.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 27,943 രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

X
Top