കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

വിഴിഞ്ഞത്ത് സ്ഥലമേറ്റെടുക്കാൻ വേണ്ടത് 147 കോടി

തിരുവനന്തപുരം: തുറമുഖത്തോടു ചേർന്ന് 4.22 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് 147 കോടി രൂപ അടിയന്തരമായി കണ്ടെത്തണം. വിഴിഞ്ഞത്തു നിന്ന് കണ്ടെയ്നറുകൾ ദേശീയപാതയിൽ എത്തുന്നയിടത്ത് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാനും വൻതുക വേണം.

വിഴിഞ്ഞം-ബാലരാമപുരം റെയിൽവേ ലൈൻ നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 200 കോടിയും നിർമാണത്തിന് മുന്നോടിയായി കൊങ്കൺ റെയിൽ കോർപ്പറേഷന് 77 കോടിയും നൽകണം. 1200 കോടിയാണ് ഭൂഗർഭ റെയിൽവേ ലൈനിന്റെ നിർമാണച്ചെലവ്.

തുറമുഖനിർമാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നൽകേണ്ടത്. ഇതിൽ 400 കോടി രൂപ സംസ്ഥാനവിഹിതമാണ്. തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽമാത്രമേ ലാഭവിഹിതം വിസിലിന് ലഭിക്കുകയുള്ളൂ.

അതുവരെ തിരിച്ചടവിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാണ് ധനകാര്യസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്.

X
Top