റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

പ്രവൃത്തിദിനം ആഴ്ചയില്‍ നാല് ദിവസം മാത്രമാക്കി ബ്രിട്ടനിലെ നൂറ് കമ്പനികള്‍

ലണ്ടൻ: ആഴ്ചയില് നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കി ബ്രിട്ടനിലെ നൂറ് കമ്പനികള്. ഈ കമ്പനികളിലെ എല്ലാ ജീവനക്കാരും ആഴ്ചയില് നാല് ദിവസംമാത്രം ജോലിക്കെത്തിയാല് മതിയാകും. എന്നാല് അവരുടെ ശമ്പളത്തില് യാതൊരു കുറവുമുണ്ടാകില്ല.

100 കമ്പനികളിലുമായി 2600-ഓളം ജീവനക്കാരാണുള്ളത്. രാജ്യത്ത് വലിയൊരു മാറ്റംകൊണ്ടുവരാന് ലക്ഷ്യംവെക്കുന്നതാണ് ‘ഫോര് ഡേ വീക്ക്’ കാമ്പയിന്. ആഴ്ചയില് അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള് കൊണ്ടുതന്നെ ചെയ്തുതീര്ക്കാന് കഴിയുമെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവര് പറയുന്നത്.

പ്രവൃത്തി ദിനങ്ങള് ആഴ്ചയില് നാല് ദിവസമായി കുറച്ചാല് ഉത്പാദനക്ഷമത വര്ധിക്കുമെന്നും അവര് ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിലേക്ക് നേരത്തെതന്നെ മാറിയ സ്ഥാപനങ്ങളിലേക്ക് മികച്ച ജീവനക്കാര് ധാരാളമായി എത്തിയെന്നും അവര് അവിടെതന്നെ തുടരുന്ന പ്രവണത ദൃശ്യമായെന്നും അനുകൂലികള് പറയുന്നു.

ആറ്റം ബാങ്ക്, ഗ്ലോബല് മാര്ക്കറ്റിങ് കമ്പനിയായ അവിന് എന്നിവയാണ് ആഴ്ചയില് നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിലെ രണ്ട് വമ്പന്മാര്. രണ്ട് കമ്പനികളിലുമായി 450-ഓളം ജീവനക്കാര്ക്ക് യു.കെയിലുണ്ട്.

ചരിത്രപരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചതെന്ന് അവിന് ചീഫ് എക്സിക്യൂട്ടീവ് ആഡം റോസ് ഗാര്ഡിനോട് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്ഷമായി ജീവനക്കാരുടെ ആരോഗ്യത്തിലും ഉപഭോക്താക്കള്ക്ക് നല്കുന്ന സേവനങ്ങളിലും അവരോടുള്ള ഇടപെടലുകളിലും മെച്ചപ്പെട്ട തരത്തിലുള്ള മാറ്റം ദൃശ്യമായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ടെക്നോളജി, മാര്ക്കറ്റിങ്, ഇവന്റ്സ് തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്ന സര്വീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്. എന്നാല് കെട്ടിടനിര്മാണ രംഗത്തും ഉത്പന്ന നിര്മാണ രംഗത്തുമുള്ള കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്ട്ടുകള്.

ആഴ്ചയില് നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോര്ട്ടുകള്.

ഇവയില് മിക്ക സ്ഥാപനങ്ങള്ക്കും ഉത്പാദനക്ഷമത 95 ശതമാനമായി ഉയര്ത്താനോ നിലനിര്ത്താനോ കഴിഞ്ഞുവെന്നും അവര് അവകാശപ്പെടുന്നു.

X
Top