
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് വ്യാഴാഴ്ച തിരിച്ചടിയേറ്റു. എമേര്‍ജിംഗ് മാര്‍ക്കറ്റ് ഡെബ്റ്റ് സൂചികയിലേക്ക് പരിഗണിക്കാന്‍ ജെപി മോര്‍ഗന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ രാജ്യത്തെ 10 വര്‍ഷ സോവറിന്‍ ബോണ്ട് യീല്‍ഡ് 10 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3 മാസത്തെ ഉയരം കുറിച്ചു.
നിലവില്‍ബോണ്ട് യീല്‍ഡ് 7.46% എന്ന ഉയര്‍ന്ന നിലയിലാണുള്ളത്. ഇന്ത്യന്‍ ബോണ്ടുകളെ തങ്ങളുടെ സൂചികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ജെപി മോര്‍ഗന്‍ തീരുമാനിക്കുകയായിരുന്നു. പകരം അവയെ നിരീക്ഷിക്കന്‍ തീരുമാനിച്ചു.
ഇതോടെ രാജ്യത്തെ ബോണ്ടുകളുടെ ആഗോള വിപണി പ്രവേശനം അവതാളത്തിലാവുകയായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിയില്‍ വില വര്‍ദ്ധനവും ബോണ്ട് വില കുറച്ചു. ഒപെക് പ്ലസ് ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബ്രെന്റ്, ഡബ്ല്യുടിഐ സൂചികകള്‍ രണ്ട്മാസത്തെ ഉയരത്തിലാണുള്ളത്.
അതേസമയം, രൂപയുടെ മൂല്യം 0.14 ശതമാനം ഇടിഞ്ഞ് 81.63 എന്ന നിലയിലെത്തി.