ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് 1.15 കോടിയുടെ കേന്ദ്ര കരാർ

തിരുവനന്തപുരം: സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോൺ ക്യാമറകൾ(Drone Camera) നിർമിക്കാൻ ടെക്നോപാർക്കിലെ(Technopark) സ്റ്റാർട്ടപ്(Startup) കമ്പനിക്ക് 1.15 കോടി രൂപയുടെ കരാർ.

കേരള സ്റ്റാർട്ടപ്പ് മിഷനു(Kerala Startup Mission) കീഴിൽ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോയിസ് ഇൻഫോടെക്കിനാണ്(Troyes Infotech) കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ടെലികോം ടെക്നോളജി ഡവലപ്മെന്റ് ഫണ്ടിൽ നിന്നു തുക ലഭിച്ചത്.

രാജ്യത്ത് ആദ്യമായാണ് സ്വകാര്യ കമ്പനിക്ക് ഈ മേഖലയിൽ കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നത്. ഒരു വർഷം കൊണ്ട് സാങ്കേതികവിദ്യ വികസിപ്പിക്കണം.

പ്രാഥമികഘട്ടം വിജയകരമായാൽ കേന്ദ്രസഹായം 5 കോടി രൂപ വരെയായി ഉയരാം.

അതിർത്തികളിലെ നീക്കങ്ങൾ കൃത്യതയോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ഡ്രോൺ ആണ് നിർമിക്കുന്നതെന്ന് കമ്പനി സിഇഒ ടി.ജിതേഷ് പറ‍ഞ്ഞു.

X
Top