Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ലെന്‍സ്‌കാര്‍ട്ടിന്റെ ഓഹരികള്‍ കുറഞ്ഞ വാല്വേഷനില്‍ വാങ്ങാന്‍ സഹസ്ഥാപകന്‍ പെയൂഷ് ബന്‍സാല്‍

മുംബൈ: ഐപിഒയ്‌ക്കൊരുങ്ങുന്ന ലെന്‍സ്‌ക്കാര്‍ട്ടില്‍ തന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് സഹ സ്ഥാപകനും സിഇഒയുമായ പെയൂഷ് ബന്‍സാല്‍. സോഫ്റ്റ്ബാങ്ക്, ചിരാറ്റേ, ടിആര്‍ ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകര്‍ ബന്‍സാലിന് ഓഹരി വില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 കോടി രൂപയുടെ അധിക നിക്ഷേപമാണ് ബന്‍സാല്‍ നടത്തുക.

1 ബില്യണ്‍ ഡോളര്‍ വാല്വേഷനില്‍ ഓഹരികള്‍ വാങ്ങിക്കാനുള്ള നീക്കം വിജയിക്കുന്ന പക്ഷം കമ്പനിയുടെ മൂല്യം 2019 ലുണ്ടായിരുന്നതിന് സമാനമാകും. കമ്പനി ഐപിഒ വാല്വേഷനായി കണക്കാക്കുന്നത് 10 ബില്യണ്‍ ഡോളറാണ്. ടെമാസക്ക് ആന്റ് ഫിഡലിറ്റി 5 ബില്യണ്‍ വാല്വേഷനിലാണ് 2024 ല്‍ കമ്പനിയുടെ 200 ദശലക്ഷം ഡോളര്‍ വരുന്ന ഓഹരികള്‍ സ്വന്തമാക്കിയത്.

നിലവില്‍ കമ്പനിയുടെ 4 ശതമാനം ഉടമസ്ഥാവകാശമാണ് ബന്‍സാലിനുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ ഇടപാട് വിജയിക്കുന്ന പക്ഷം ഇത് 6 ശതമാനമായി ഉയരും. ഇതിനുപുറമെ, ബന്‍സലിന് എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ESOP) പൂളില്‍ നിന്നുള്ള ചില ഓഹരികളും സ്വന്തമായുണ്ട്.

ഇത് കമ്പനി ഓഹരികളുടെ ഏകദേശം 19 ശതമാനം വരും. നിലവില്‍ ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഐവെയര്‍ സ്റ്റാര്‍ട്ടപ്പ്. 10 ബില്യണ്‍ വാല്വേഷനില്‍ 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. അതേസമയം 2025 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

X
Top