വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്കെതിരെയുള്ള ട്രമ്പിന്റെ താരിഫ് യുദ്ധം തുടരുന്നു. ബ്രസീലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനവും ലിബിയ, ഇറാഖ്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 30 ശതമാനവും ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റിന്റെ തീരുമാനം ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വരും. ഇതോടെ ട്രമ്പിന്റെ താരിഫ് ക്യാമ്പയ്ന്‍ 22 രാഷ്ട്രങ്ങളിലേയ്ക്ക് നീണ്ടു.

ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം കത്തുകളയച്ച കാര്യം പ്രസിഡന്റ് സ്ഥിരീകരിച്ചു.

ഓഗസ്റ്റ് ഒന്നിനു തന്നെ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.ബ്രസീലിനെതിരെ കടുത്ത വിമര്‍ശനമാണ് ട്രമ്പ് നടത്തിയത്.

മുന്‍പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയെ വിചാരണ ചെയ്യാനുള്ള ബ്രസീലിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ ദുര്‍മന്ത്രവാദമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

X
Top