വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചു; എണ്ണക്കമ്പനികൾ നേരിട്ട സംയോജിത നഷ്ടം 40,000 കോടിഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ഇതിനകം നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾക്രൂഡ്ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം 74 ലക്ഷം കോടി രൂപ

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

മുംബൈ: ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് തൊടുത്തുവിട്ട തീരുവ ഭീഷണി ഇന്ത്യന്‍ രൂപയെ ദുര്‍ബലമാക്കി. 47 പൈസ ഇടിഞ്ഞ് 85.86 ലെവലിലായിരുന്നു ക്ലോസിംഗ്. ജൂണ്‍ 13 ന് ശേഷമുള്ള മോശം പ്രകടനമാണിത്.

ഇന്‍ട്രാഡേ കുറവായ 86 ല്‍ എത്തിയ ശേഷം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഇടപെടലിനെ തുടര്‍ന്ന് രൂപ സ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നു.

ഡോളറിനെതിരെ 85.53 ലെവലിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 86.03 വരെ താഴ്‌ന്നെങ്കിലും 85.87 ല്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 47 പൈസ നഷ്ടത്തിലായിരുന്നു ക്ലോസിംഗ്.

യുഎസ് ട്രേഡ് ഡീലിലെ അനിശ്ചിതത്വം കാരണം ഡോളര്‍ ശക്തിപ്പെട്ടതും ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരായ താരിഫ് ഭീഷണിയുമാണ് രൂപയെ ദുര്‍ബലമാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. ട്രമ്പിന്റെ 90 ദിന താരിഫ് ഇളവ് അവസാനിക്കാനിരിക്കെ കാര്യമായ വ്യാപാര ഉടമ്പടികളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.

വരും ദിവസങ്ങളില്‍ 86.05 വരെ ഇടിയാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.

X
Top