അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അറ്റാദായം 49 ശതമാനമുയര്‍ത്തി അള്‍ട്രാടെക്ക് സിമന്റ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക്ക് സിമന്റ് ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചു. 2226 കോടി രൂപയാണ് കമ്പനി രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയുടെ പ്രവര്‍ത്തനഫലം അതേസമയം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. വരുമാനം 17.7 ശതമാനം ഉയര്‍ന്ന് 21275.45 കോടി രൂപയായിട്ടുണ്ട്. വില്‍പന അളവ് 9.7 ശതമാനം ഉയര്‍ന്ന് 36.83 ദശലക്ഷം ടണ്ണായി.

ഇന്ത്യ സിമന്റ്‌സ്, കെസോറാം ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഏറ്റെടുക്കലാണ് വില്‍പന അളവ് വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചത്. ഇത് ഇബിറ്റയില്‍ പ്രതിഫലിച്ചു. കണ്‍സോളിഡേറ്റഡ് ഇബിറ്റ 44 ശതമാനമുയര്‍ന്ന് 4591 കോടി രൂപയായി.

X
Top