ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധിഇന്ത്യ–യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി മിന്നിത്തിളങ്ങുംടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്ക

മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക് ജൂണില്‍ 49095 കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുന്‍മാസത്തില്‍ ഇത് 29108 കോടി രൂപ മാത്രമായിരുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്ക് 19103 കോടി രൂപയില്‍ നിന്നും 23587 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 24 ശതമാനം വര്‍ധനവാണിത്.

ഇതോടെ മൊത്തം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 74.4 ലക്ഷം കോടി രൂപയായി. നേരത്തെയിത് 72.2 ലക്ഷം കോടി രൂപയായിരുന്നു. ഇക്വിറ്റി എയുഎം 32 ലക്ഷം കോടി രൂപയില്‍ നിന്നും 33.5 ലക്ഷം കോടി രൂപയായി. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിന്റെ 11 ഉപവിഭാഗങ്ങളില്‍ ഇഎല്‍എസ്എസ് ഒഴികെയുള്ളവ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഫ്‌ലക്‌സി കാപ്പ് ഫണ്ടുകള്‍ നിക്ഷേപകരുടെ പ്രിയപ്പെട്ടതായി തുടരുന്നു.

5733 കോടി രൂപയാണ് ഫ്‌ലക്‌സി ഫണ്ടുകള്‍ ജൂണില്‍ ആകര്‍ഷിച്ചത്. മെയ് മാസത്തെ അപേക്ഷിച്ച് 49 ശതമാനം വര്‍ധനവ്. സ്‌മോള്‍ക്യാപ്പ്, മിഡ്ക്യാപ്പ് ഫണ്ടുകള്‍ക്ക് യഥാക്രമം 4204 കോടി രൂപയും 3754 കോടി രൂപയും ലഭ്യമായി. യഥാക്രമം 25 ശതമാനവും 34 ശതമാനവും വര്‍ധനവാണിത്.

ഇഎല്‍എസ്എസ് അഥവാ നികുതി ലാഭിക്കാനുള്ള മ്യൂച്വല്‍ ഫണ്ട് പക്ഷെ നെറ്റ് ഔട്ട്ഫ്‌ലോയാണ് രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ ഈ ഫണ്ടില്‍ നിന്നും ജൂണില്‍ 556 കോടി രൂപ പിന്‍വലിച്ചു. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും 1711 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്.

അതേസമയം മെയ്മാസത്തിലെ15908 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ 16 ഉപവിഭാഗങ്ങളില്‍ 8 എണ്ണം ഇന്‍ഫ്‌ലോയും എട്ടെണ്ണം നെറ്റ് ഔട്ട്ഫ്‌ലോയുമായ് രേഖപ്പെടുത്തിയത്.

ഹ്രസ്വകാല ഫണ്ടുകളിലേയ്ക്ക് ഉയര്‍ന്ന പണമൊഴുക്ക് ദൃശ്യമായപ്പോള്‍ പുറത്തേയ്ക്കുള്ള പണമൊഴുക്ക് ഏറ്റവും കൂടുതല്‍ കണ്ടത് ലിക്വഡ് ഫണ്ടുകളിലാണ്. 10276 കോടി രൂപയാണ് ഈ ഹ്രസ്വകാല ഫണ്ടുകള്‍ ജൂണില്‍ സ്വീകരിച്ചത്. മാര്‍ക്കറ്റ് ഫണ്ടുകള്‍ 9484 കോടി രൂപയും ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍ 44 കോടി രൂപയും ആകര്‍ഷിച്ചു.

ലിക്വിഡ് ഫണ്ടുകളില്‍ നിന്നും 25196 കോടി രൂപ പിന്‍വലിക്കപ്പെട്ടു. മെയ്മാസത്തില്‍ 40205 കോടി രൂപ സ്വീകരിച്ച സ്ഥാനത്താണിത്. ഓവര്‍നൈറ്റ് ഫണ്ടുകളില്‍ നിന്ന് 8154 കോടി രൂപ പുറത്തേയ്‌ക്കൊഴുകിയപ്പോള്‍ ഹൈബ്രിഡ് ഫണ്ടുകള്‍ നേടിയത് 23,222 കോടി രൂപ. മെയ് മാസത്തില്‍ 20.765 കോടി രൂപ മാത്രമായിരുന്ന സ്ഥാനത്താണിത്.

ഹൈബ്രിഡ് ഫണ്ടുകളില്‍ ആര്‍ബിട്രാജാണ് കൂടുതല്‍ തുക നേടിയത്. 15584 കോടി രൂപ. മള്‍ട്ടി അസറ്റ് അലോക്കേഷന്‍ 3209 കോടി രൂപയും ഡൈനാമിക് അസറ്റ് അലോക്കേഷന്‍/ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് 1885 കോടി രൂപയും ആകര്‍ഷിച്ചു.

X
Top