ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബിസിനസ് കറസ്‌പോണ്ടന്റായി പ്രവർത്തിക്കുന്നതിന് ഫിനോ ബാങ്കിന് ആർബിഐയുടെ അനുമതി

ന്യൂഡൽഹി: സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്‌എഫ്‌ബി) ബിസിനസ് കറസ്‌പോണ്ടന്റായി സ്ഥിര നിക്ഷേപങ്ങളുടെയും ആവർത്തന നിക്ഷേപങ്ങളുടെയും റഫറൽ സേവനങ്ങൾ ആരംഭിക്കുന്നതിന് ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് (ഫിനോ ബാങ്ക്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചു. ഈ സേവനം ഫിനോ ബാങ്കിന്റെ 3.9 ദശലക്ഷം ഉപഭോക്താക്കൾക്ക് നേട്ടമാകും, കൂടാതെ വരുന്ന രണ്ടാം പാദം മുതൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫിനോ ബാങ്ക് ലക്ഷ്യമിടുന്നത് .
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഐസിഐസിഐ ഗ്രൂപ്പ്, ബ്ലാക്ക്‌സ്റ്റോൺ, ഐഎഫ്‌സി, ഇന്റൽ, ലൈഫ് ഇന്ത്യ കോർപ്പറേഷൻ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള ഫിനോ പേടെക്കിന്റെ അനുബന്ധ സ്ഥാപനമാണ് ഫിനോ ബാങ്ക്. ഉപഭോക്താക്കൾക്ക് സ്വീപ്പ് അക്കൗണ്ട് സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി നേരത്തെതന്നെ സൂര്യോദയ് എസ്എഫ്‌ബിയുമായി ഫിനോ ബാങ്ക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ ഈ ഏറ്റവും പുതിയ പങ്കാളിത്തം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കാൻ ഫിനോ ബാങ്കിനെ സഹായിക്ക
2022 ജനുവരിയിൽ ആർ‌ബി‌ഐയുടെ അംഗീകാരം ലഭിച്ച അന്താരാഷ്ട്ര പണമടയ്ക്കൽ, ബിസിനസ് ലോണുകൾ, ലൈഫ്, ജനറൽ ഇൻഷുറൻസ്, വായ്പ റഫറലുകൾ തുടങ്ങിയ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫിനോ പേയ്‌മെന്റ്സ് ബാങ്ക് അറിയിച്ചു.

X
Top