
മുംബൈ: വിഐപി ഇന്‍ഡസ്ട്രീസ് പ്രൊമോട്ടര്‍മാര്‍ കമ്പനിയുടെ 32% ഓഹരികള്‍ വില്‍ക്കുന്നു. കൂടാതെ 26% അധിക ഓഹരികളുടെ വില്‍പ്പനയ്ക്കായി ഓപ്പണ്‍ ഓഫറും ആരംഭിക്കും. ഇടപാട് മൂല്യവും ഓപ്പണ്‍ ഓഫര്‍ വിലയും ഇതുവരെ പരസ്യമാക്കിയിട്ടില്ല.
വില്‍പ്പന നടത്തുന്ന ഗ്രൂപ്പില്‍ പ്രൊമോട്ടര്‍ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു:
പേരുകള്‍ താഴെ
ഡിജിപി സെക്യൂരിറ്റീസ് – 27.01 ശതമാനം
പിരമല്‍ വിഭൂതി ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് – 15.72 ശതമാനം
കെമ്പ് ആന്‍ഡ് കമ്പനി ലിമിറ്റഡ് – 2.36 ശതമാനം
കിഡി പ്ലാസ്റ്റ് ലിമിറ്റഡ് – 2.34 ശതമാനം
ആല്‍കോണ്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് – 1.98 ശതമാനം
ഡിജിപി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് – 1.38 ശതമാനം
ദിലീപ് പിരമല്‍ – 0.45 ശതമാനം
ഇതോടെ കമ്പനിയിലെ 4.54 കോടി ഓഹരികള്‍ അഥവാ ഇക്വിറ്റിയുടെ 32 ശതമാനം വില്‍പനയ്ക്ക് തയ്യാറായി. കരാറിന്റെ ഭാഗമായി, ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് ഭൂരിപക്ഷം ഡയറക്ടര്‍മാരെയും നാമനിര്‍ദ്ദേശം ചെയ്യാനാകും. ഇതുവഴി ബോര്‍ഡിന്റെ നിയന്ത്രണവും ഇവര്‍ക്ക് ലഭിക്കും.
അതേസമയം, ബോര്‍ഡ് നിയമനത്തിനായി ഒരു സ്വതന്ത്ര ഡയറക്ടറെയോ അല്ലെങ്കില്‍ തന്റെ കുടുംബത്തില്‍ നിന്നുള്ള ഒരു സ്വതന്ത്രമല്ലാത്ത എക്‌സിക്യൂട്ടീവ് ഡയറക്ടറെയോ ശുപാര്‍ശ ചെയ്യാനുള്ള അവകാശം ദിലീപ് പിരമലിനുണ്ടായിരിക്കും. കൂടാതെ ശേഷിക്കുന്ന ഏതെങ്കിലും ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, പുതിയ ഓഹരിയുടമകള്‍ക്കായിരിക്കും ആദ്യം ഓഫര്‍ ചെയ്യാനും ആദ്യം നിരസിക്കാനുള്ള അവകാശം.
കമ്പനി ഓഹരി 1.6 ശതമാനം ഉയര്‍ന്ന് 456 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.