
മുംബൈ: ജൂണില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വാങ്ങല്‍ പട്ടികയില്‍ ഏഷ്യന്‍ പെയിന്റ്‌സ്, വിശാല്‍ മെഗാ മാര്‍ട്ട്, ബജാജ് ഫിന്‍സെര്‍വ്, ബയോകോണ്‍ എന്നിവ മുന്നിലെത്തി.ട്രന്റ്, സുസ്ലോണ്‍ എനര്‍ജി, ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍), എന്‍ടിപിസി, ആര്‍ബിഎല്‍ ബാങ്ക്, പ്രീമിയര്‍ എനര്‍ജിസ് തുടങ്ങിയ ഓഹരികളും മ്യൂച്വല്‍ഫണ്ടുകളെ ആകര്‍ഷിച്ചവയില്‍ പെടുന്നു.
ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ലാര്‍ജ് ക്യാപ് ഓഹരികളാണ് ഫണ്ടുകള്‍ വിറ്റഴിച്ചത്.
ഏഷ്യന്‍ പെയിന്റ്സിന്റെ 10,500 കോടി രൂപയുടെ 4.5 കോടി ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ വാങ്ങിയത്.മെയ് മാസത്തില്‍ 5.9 കോടി ഓഹരികളായിരുന്നു ഫണ്ടുകളുടെ പക്കലുണ്ടായിരുന്നത്. ജൂണിലത് 10.4 കോടി ഓഹരികളായി.
വിശാല്‍ മെഗാ മാര്‍ട്ടിന്റെ 8,200 കോടി രൂപയുടെ 61.5 കോടി ഓഹരികള്‍ എം എഫുകള്‍ വാങ്ങിയതായി നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ കൗണ്ടറില്‍ ബ്ലോക്ക് ഡീലുകള്‍ നടന്നിരുന്നു.പ്രൊമോട്ടര്‍മാര്‍ 10,200 കോടി രൂപയുടെ വിശാല്‍ മെഗാമാര്‍ട്ട് ഓഹരികള്‍ വിറ്റഴിച്ചു.
ബജാജ് ഫിന്‍സെര്‍വ് (4,900 കോടി രൂപ), ഡിക്‌സണ്‍ ടെക് (4,500 കോടി രൂപ), ബയോകോണ്‍ (3,400 കോടി രൂപ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (3,000 കോടി രൂപ), ട്രെന്റ് (2,900 കോടി രൂപ), എന്‍ടിപിസി (2,800 കോടി രൂപ) എന്നീ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങി. കെയ്ന്‍സ് ടെക്, ബിഇഎല്‍, പ്രീമിയര്‍ എനര്‍ജിസ്, സ്വിഗ്ഗി, ഹിന്ദുസ്ഥാന്‍ സിങ്ക്, ആര്‍ബിഎല്‍ ബാങ്ക്, വരുണ്‍ ബിവറേജസ്, സുസ്ലോണ്‍ എനര്‍ജി എന്നിവ 800 മുതല്‍ 2,700 കോടി രൂപ വരെ മൂല്യമുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ് മൊത്തത്തില്‍ സ്വീകരിച്ചത്.
അതേസമയം ഐസിഐസിഐ ബാങ്കിന്റെ 1600 കോടി ഓഹരികള്‍ എംഎഫുകള്‍ വിറ്റഴിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ 1500 കോടി മൂല്യമുള്ള ഓഹരികള്‍ ഫണ്ടുകള്‍ കൈയ്യൊഴിഞ്ഞപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച് സിഎല്‍ ടെക്‌നോളജീസ് എന്നിവയും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. 1100 കോടി വിലവരുന്ന ഈ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റഴിച്ചത്.
മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ 45,900 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.