
ബെംഗളൂരു:ഇലക്ട്രോണിക് സിറ്റിയില്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ലാബ്‌സോണ്‍ ഇലക്ട്രോണിക്‌സുമായി പാട്ടകരാര്‍ ഒപ്പുവച്ചു.
നിര്‍മ്മാണം പൂര്‍ത്തിയാകുന്ന 360 ബിസിനസ് പാര്‍ക്കില്‍ 1.4 ദശലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭാഗമാണ് ടിസിഎസ് പാട്ടത്തിനെടുക്കുന്നത്. 2130 കോടി രൂപയുടേതാണ് കരാര്‍,
2026 ഏപ്രില്‍ മുതല്‍ 5 വര്‍ഷത്തേയ്ക്കുള്ള കരാര്‍ പ്രകാരം പ്രതിമാസം 9 കോടി രൂപ ടിസിഎസ് നല്‍കും. രണ്ടു ടവറുകളിലായി വ്യാപിച്ചുകിടക്കുന്ന 13 നിലകളാണ് ലഭ്യമാകുക.കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് കരാര്‍.
ബെംഗളൂരില്‍ തന്നെ 3800 കോടി വിലമതിക്കുന്ന ഓഫീസ് കെട്ടിടം ടിസിഎസ് നേരത്തെ സ്വന്തമാക്കിയിരുന്നു.