ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

നിഫ്റ്റി50: 25,500 മേഖല നിര്‍ണ്ണായകം

മുംബൈ: ഏകീകരണത്തിനൊടുവില്‍ ജൂലൈ 8 ന് നിഫ്റ്റി50 ഉയര്‍ച്ച രേഖപ്പെടുത്തി. വിപണി പ്രവണത നെഗറ്റീവായിട്ടും 61 പോയിന്റ് നേട്ടത്തില്‍ സെഷന്‍ അവസാനിക്കുകയായിരുന്നു. നിഫ്റ്റി 50 61 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,522.50 ലെവലിലും സെന്‍സെക്സ് 270 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 83712.51 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

25,500 ന് താഴെയുള്ള ഏത് ട്രേഡും സൂചികയെ 25400-25300 മേഖലയിലേയ്ക്ക് നയിക്കുമെന്ന്‌ അനലിസ്റ്റുകള്‍ പറയുന്നു. 25600-25700 ലെവലുകളായിരിക്കും റെസിസ്റ്റന്‍സ്.

പ്രധാന റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് മേഖലകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,546-25,575-25,622
സപ്പോര്‍ട്ട്: 25,451-25,422-25,374

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,306-57,396-57,541
സപ്പോര്‍ട്ട്: 57,016-56,926-56,781

ഇന്ത്യ വിഐഎക്‌സ്
ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക നിലവില്‍ ഒന്‍പത് മാസത്തെ താഴ്ന്ന നിലയിലാണുള്ളത്. ബുള്ളുകള്‍ക്ക് അനുകൂലം.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പിഐ ഇന്‍ഡസ്ട്രീസ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ടോറന്റ് ഫാര്‍മ
ചോല ഫിനാന്‍സ്
എച്ച്ഡിഎഫ്‌സി ലൈഫ്
ആക്‌സിസ് ബാങ്ക്
ഇന്ത്യന്‍ ഹോട്ടല്‍സ്
അപ്പോളോ ഹോസ്പിറ്റല്‍സ്
ഇന്‍ഡിഗോ
കോള്‍ ഇന്ത്യ

X
Top