ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

നിഫ്റ്റി 25,000 ത്തിന് താഴെ, 0.20% നഷ്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് ബുധനാഴ്ച ജാഗ്രതയോടെ തുടക്കം. നിഫ്റ്റി50 0.14 ശതമാനം താഴ്ന്ന് 25486.15 ലെവലിലും സെന്‍സെക്‌സ് 0.18 ശതമാനം കുറഞ്ഞ് 83561.77 ലെവലിലുമാണ് വ്യാപാരത്തിലുളളത്. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രമ്പ് ഭീഷണി വിപണിയെ ബാധിക്കുകയായിരുന്നു.

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയാണ് മരുന്നുത്പന്നങ്ങള്‍. മാത്രമല്ല ചെമ്പിന് മുകളില്‍ അധിക ഇറക്കുമതി തീരുവ ഈടാക്കിയ യുഎസ് നടപടി നിഫ്റ്റി മെറ്റല്‍ സൂചികയെ ദുര്‍ബലമാക്കി. സ്റ്റീല്‍, അലുമിനീയം എന്നീ ലോഹങ്ങള്‍ നിലവില്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ട്. നിഫ്റ്റി ഐടി, റിയാലിറ്റി, ഓയില്‍ ആന്റ് ഗ്യാസ് എന്നിവയും നിരാശജനകമായ പ്രകടനമാണ് നടത്തുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്,മാരുതി, ബജാജ് ഫിന്‍സര്‍വ്,അദാനി പോര്‍ട്ട്‌സ്, എന്‍ടിപിസി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ്,കോടക് ബാങ്ക്,ടൈറ്റന്‍,ട്രെന്റ്,അള്‍ട്രാസിമന്റ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് ഇടിവ് നേരിടുന്ന പ്രധാന ഓഹരികള്‍. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.

X
Top