ന്യൂഡൽഹി: കമ്പനിയുടെ ഫാമോടിഡിൻ ഗുളികകൾ അമേരിക്കൻ വിപണിയിൽ വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് തിങ്കളാഴ്ച അറിയിച്ചു. 20mg, 40mg വീര്യമുള്ള മരുന്ന് വിപണിയിലെത്തിക്കാനാണ് തങ്ങൾക്ക് അനുമതി ലഭിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഫാമോടിഡിൻ എന്നത് ഒരു ഹിസ്റ്റമിൻ എച്ച് 2 റിസപ്റ്റർ ബ്ലോക്കറാണ്, ഇത് ആമാശയത്തിലെ അമിതമായ ആസിഡ് മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിലും മറ്റ് ലക്ഷണങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്നു. അഹമ്മദാബാദിലെ സ്പെഷ്യൽ ഇക്കണോമിക് സോണിലെ ഗ്രൂപ്പിന്റെ ഡ്രഗ് ഫോർമുലേഷൻ ഫെസിലിറ്റിയിലായിരിക്കും മരുന്ന് നിർമ്മിക്കുകയെന്ന് സൈഡസ് ലൈഫ് സയൻസസ് അറിയിച്ചു.
യുഎസിൽ ഫാമോടിഡിൻ ടാബ്‌ലെറ്റുകളുടെ വിപണി വലുപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 67 ദശലക്ഷം ഡോളർ ആയിരുന്നു. ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (API) മുതൽ ഫോർമുലേഷനുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ വരെയുള്ളവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് സൈഡസ് ലൈഫ് സയൻസസ്. കമ്പനിക്ക് ആഗോള ബഹുരാഷ്ട്ര കമ്പനികളായ ഷെറിംഗ് എജി, ബോഹ്‌റിംഗർ ഇംഗൽഹൈം, വിയാട്രിസ് മുതലായവയുമായി ഇൻ-ലൈസൻസിംഗ് സഖ്യങ്ങളുണ്ട്.